നെല്ലിക്കുന്നില്‍ ആല്‍മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു
കാസര്‍കോട് (www.evisionnews.co): ആല്‍മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് റോഡിന് സമീപത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ ആല്‍മരമാണ് കടപുഴകി വീണത്. നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. റോഡരികിലുള്ള ആല്‍മരം റോഡിലേക്ക് പതിക്കുകയായിരുന്നു. ഈസമയം റോഡില്‍ വാഹനങ്ങളും വഴിയാത്രക്കാരും ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി മരംമുറിച്ച് നീക്കി.Powered by Info News For You
Comments
Post a Comment