ബി.ടെക് പരീക്ഷാ മാര്‍ക്ക് ദാനം; അഞ്ച് മാര്‍ക്ക് അധികം നല്‍കി; ജയിക്കാന്‍ രണ്ട് മാര്‍ക്ക് കുറവുള്ള ജഡ്ജിയുടെ മകനും പാസ് മാര്‍ക്കിലും മൂന്ന് മാര്‍ക്ക് കൂടുതലോടെ ജയിച്ചു

കോട്ടയം: (https://ift.tt/33KFwRi) ജയിക്കാന്‍ രണ്ട് മാര്‍ക്കിന്റെ കുറവുണ്ടായപ്പോള്‍ എംജി സര്‍വകലാശാലായുടെ ബിടെക് പരീക്ഷാ മാര്‍ക്ക് ദാനത്തിലൂടെ ജഡ്ജിയുടെ മകനും നേട്ടമായി. അഞ്ചു മാര്‍ക്കാണ് അധികം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്, ഇത് ബി ടെക് ജയിക്കാന്‍ എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കും സഹായകമായി.

സിന്‍ഡിക്കേറ്റംഗത്തിന്റെ ബന്ധുവായ, കോതമംഗലം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി അഞ്ചു മോഹനക്കുറുപ്പിനാണ് എന്‍ എസ് എസിന് ലഭിച്ച ഗ്രേസ് മാര്‍ക്ക് ചേര്‍ത്തിട്ടും ജയിക്കാന്‍ ഒരു മാര്‍ക്ക് കുറവുണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷെറഫുദീന്‍ പങ്കെടുത്ത ഫയല്‍ അദാലത്തില്‍ ഒരു മാര്‍ക്ക് അധികം നല്‍കാന്‍ തീരുമാനിച്ചെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം അക്കാഡമിക് കൗണ്‍സിലിന് വിട്ടു.

അഞ്ചുവിന് ഫയല്‍ അദാലത്തില്‍ ഒരു മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതറിഞ്ഞാണ്, ജഡ്ജിയുടെ മകന്‍ സി പി എം പ്രാദേശിക നേതാവുമായി എം ജി സര്‍വകലാശാലയില്‍ എത്തുകയും തുടര്‍ന്ന് ഒരാളെ മാത്രം ജയിപ്പിക്കുന്നത് വിവാദമാകാതിരിക്കാന്‍ ബി ടെക് തോറ്റ എല്ലാവര്‍ക്കും അഞ്ച് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം സിന്‍ഡിക്കേറ്റില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായി വരുകയായിരുന്നു.

 News, Kerala, Kottayam, Education, Examination, Result, Judge, Son, B.Tech Exam Mark Donation; Gave More Five Marks

ഇതോടെ ജയിക്കാന്‍ രണ്ട് മാര്‍ക്ക് കുറവുള്ള ജഡ്ജിയുടെ മകനും പാസ് മാര്‍ക്കിലും മൂന്ന് മാര്‍ക്ക് കൂടുതലോടെ ജയിച്ചു.

അഞ്ച് മാര്‍ക്ക് ഇങ്ങനെ അധികം നേടി ബി ടെക് ജയിച്ച 117 പേര്‍ ഇതിനകം എം ജി സര്‍വകലാശാലയില്‍ നിന്നു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങി. അഞ്ച് അധികമാര്‍ക്ക് ലഭിക്കാന്‍ 85 പേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്. ബി ടെക് തോറ്റ വിദ്യാര്‍ത്ഥികള്‍ പുതിയ അപേക്ഷ നല്‍കുന്നതിന് സര്‍വകലാശാല സമയപരിധി വയ്ക്കാത്തതതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷകരായി എത്തുന്നുണ്ട്.

മാര്‍ക്ക് ദാനത്തിനു പിന്നാലെ, എംകോം പുനര്‍മൂല്യനിര്‍ണയത്തിനു സമര്‍പ്പിച്ച 30 ഉത്തരക്കടലാസുകള്‍ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍ പ്രഗാഷിന് ഫാള്‍സ് നമ്പര്‍ സഹിതം കൈമാറാനാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. സാബുതോമസ് ഒപ്പിട്ട് നല്‍കിയ കത്തും വിവാദമായി.

ഡോ. പ്രഗാഷിന്റെ ലെറ്റര്‍ പാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. പുനര്‍മൂല്യനിര്‍ണയം നടക്കുമ്പോള്‍, ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പരും ഫാള്‍സ് നമ്പരും സഹിതം കൈമാറുന്നത് മാര്‍ക്ക് തട്ടിപ്പിനാണെന്ന ആരോപണം ശക്തമാവുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kottayam, Education, Examination, Result, Judge, Son, B.Tech Exam Mark Donation; Gave More Five Marks


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?