അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത മഴയ്ക്ക് കാരണം അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി' ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: (www.kvartha.com 22.10.2019) സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ചൊവ്വാഴ്ച്ച അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തിരുവനന്തപുരം ഒഴികെ ബാക്കിയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

സംസ്ഥാനത്ത് തകര്‍ത്തുപെയ്യുന്ന ശക്തമായ മഴയ്ക്കു കാരണം അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി(സൈക്ലോണിക് സര്‍ക്കുലേഷന്‍) ആണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും. ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.


അറബിക്കടലില്‍ വടക്കുകിഴക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ചൊവ്വാഴ്ച്ച കൂടുതല്‍ ശക്തമായി വടക്കുപടിഞ്ഞാറു ദിശയില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നല്‍കി. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരത്തു മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടുവരികയാണെന്നും മുന്നറിയിപ്പുണ്ട്.

വരുന്ന രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎമഡി ഡയറക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മണിക്കൂറില്‍ 21 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനും 24 മണിക്കൂറില്‍ 205 മില്ലിമീറ്ററിലധികം മഴ പെയ്യാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Rain, Alerts, Heavy Rain Continues; Red Alert in Five Districts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?