ബില്ലടച്ചില്ല; കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വില്ലേജ് ഓഫീസുകളുടെ ഫ്യൂസൂരി

കാഞ്ഞങ്ങാട്: (https://ift.tt/2M3nu6G) ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വില്ലേജ് ഓഫീസുകളുടെ ഫ്യൂസ് ഊരി. ഓഫീസ് അധികൃതരാണ് വൈദ്യുതി ബില്‍ അടയ്ക്കുന്നത്. എന്നാല്‍ കെ എസ് ഇ ബി ബില്ലിംഗില്‍ കേന്ദ്രീകൃത സംവിധാനം വന്നതോടെ എല്ലാ വില്ലേജ് ഓഫീസുകളുടെയും ബില്‍ കലക്ടറേറ്റില്‍ നിന്ന് അടക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ തീരുമാനമെടുത്തെങ്കിലും ഓഫീസ് നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതോടെയാണ് കെ എസ് ഇ ബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. ഉടന്‍ തന്നെ സെപ്തംബര്‍ മാസത്തെ ബില്‍ അതതു വില്ലേജ് ഓഫീസര്‍മാര്‍ തന്നെ അടക്കാന്‍ നിര്‍ദേശിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പണം അടക്കുകയും ചെയ്തു. പണം അടച്ച വില്ലേജ് ഓഫീസുകളുടെ വൈദ്യുതി ബന്ധം വൈകിട്ടോടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Village Office, Bill not paid; Power supply of Village offices stopped by KSEB
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?