നിയമസഭാസമ്മേളനത്തിന്റെ ആദ്യദിനം വാളയാര്‍ കേസില്‍ പ്രക്ഷുബ്ധം; കുട്ടികളെ കൊന്നുതള്ളിയവര്‍ പാട്ടും പാടി നടക്കുന്നതാണോ ശക്തമായ നടപടിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

തിരുവനന്തപുരം: (www.kvartha.com 28.10.2019) നിയമസഭാസമ്മേളനത്തിന്റെ ആദ്യദിനം വാളയാര്‍ കേസില്‍ പ്രക്ഷുബ്ധം. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തി. കുട്ടികളെ കൊന്നുതള്ളിയവര്‍ പാട്ടും പാടി നടക്കുന്നതാണോ ശക്തമായ നടപടിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചോദിച്ചു.

പ്രതികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നിയമസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

പ്രതികള്‍ പുറത്തിറങ്ങിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതാണോ സര്‍ക്കാറിന്റെ ശക്തമായ നടപടി. തക്ക സമയത്ത് പോലിസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഉണ്ടാവുമായിരുന്നില്ല. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് പ്രതികളെ രക്ഷിച്ചത്. കുട്ടിയുടെ മരണത്തിന് പോലിസും ഉത്തരവാദികളാണ്. പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. അദ്ദേഹം കുറ്റപ്പെടുത്തി.



Keywords: Kerala, Thiruvananthapuram, News, MLA, Assembly, palakkad, Trending, Valayar case: Shafi Parambil MLA against Govt 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?