കൈരളി ടിവിയുടെ ബിസിനസ് എക്സലന്‍സി അവാര്‍ഡ് പ്രമുഖ വ്യവസായി മുഹമ്മദ് മുസ്തഫക്ക്

കാസര്‍കോട് (www.evisionnews.co): കൈരളി ടിവിയുടെ ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സി അവാര്‍ഡിന് പ്രമുഖ വ്യവസായിയും എ.എ.കെ ജനറല്‍ ട്രേഡിങ്സ് എംഡിയുമായ മുഹമ്മദ് മുസ്തഫ അര്‍ഹനായി. ദുബൈയിലെ ഹോട്ടല്‍ പ്ലാസോ വെര്‍സാക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം കൈമാറി. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പുരസ്‌കാര പത്രംനല്‍കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നടനും കൈരളി ടി.വി ചെയര്‍മാനുമായ മമ്മൂട്ടി, ജോണ്‍ ബ്രിട്ടാസ്, വ്യവസായ പ്രമുഖരായ ആസാദ് മൂപ്പന്‍, രവിപിള്ള, അഷ്റഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?