ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് വൈദ്യുതിലൈന്‍ പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: (www.kvartha.com 14.10.2019) ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് വൈദ്യുതിലൈന്‍ പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ഉള്ളാടംകുന്നേല്‍ പ്രശാന്തിന്റെ ഭാര്യ രശ്മി (35) ആണ് മരിച്ചത്. സ്‌കൂട്ടറിന് മുകളിലേയ്ക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് യുവതി മരിച്ചത്.

ഭര്‍ത്താവും മകളും അപകടത്തില്‍ നിന്ന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രശാന്തിനും, ഇളയ മകള്‍ അഭിമന്യക്കും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരേയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഞായറാഴ്ച്ച വൈകിട്ട് 4.30 ഓടെ കീഴൂര്‍ആപ്പാഞ്ചിറ റോഡില്‍ കളരിക്കല്‍താഴെ ട്രാന്‍സ്‌ഫോര്‍മറിന് സമീപമായിരുന്നു അപകടം. പൊട്ടിവീണ വൈദ്യുതി കമ്പി മൂവരുടെയും ദേഹത്ത് ചുറ്റിയതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ സമീപത്തെ വാഴത്തോട്ടത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. 

പ്രശാന്തും അഭിമന്യയും പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മണ്‍കൂനയിലേക്കും, രശ്മി വെള്ളക്കെട്ടിലേക്കുമാണ് തെറിച്ച് വീണത്. രശ്മിയുടെ കൈയില്‍ ചുറ്റി കിടക്കുന്ന നിലയിലായിരുന്നു വൈദ്യുതി കമ്പി. കരച്ചില്‍കേട്ട് ഇതുവഴിയെത്തിയ പ്രദേശവാസികള്‍ ഇവരെ രക്ഷിക്കാന്‍ പാടത്തേക്കിറങ്ങിയെങ്കിലും ഷോക്കേറ്റു. തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി മാറ്റിയാണ് മൂവരേയും കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രശ്മിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, Woman, Dead, News, Electric Shock, Scooter, Electric wire fell over running scooter; Woman dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?