പൊതുനിരത്തുകളിലെ അറവുമാലിന്യങ്ങള്‍; അലഞ്ഞു തിരിഞ്ഞ് ഭക്ഷിക്കുന്ന പശുക്കള്‍ മാംസഭുക്കുകള്‍- മന്ത്രി മൈക്കിള്‍ ലോബോ

പനാജി: (https://ift.tt/2MRuSRC) അറവുമാലിന്യങ്ങള്‍ പൊതുനിരത്തുകളില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോ. മുന്‍പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസഭക്ഷണം തേടി അലയുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയായ കലാന്‍ഗുട്ടെയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന 76 പശുക്കളെ ഗോശാലയിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇവയില്‍ ഒന്നുപോലും സസ്യഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല.

മാംസഭുക്കുകളായി മാറിയ കന്നുകാലികള്‍ക്ക് കോഴിയുടെ അവശിഷ്ടങ്ങളും വറുത്ത മത്സ്യവുമൊക്കെയാണ് ഇഷ്ടഭക്ഷണം. ഇവയെ തിരികെ സസ്യഭുക്കുകളാക്കി മാറ്റിയെടുക്കാന്‍ മൃഗഡോക്ടര്‍മാരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. നോര്‍ത്ത് ഗോവയിലെ അര്‍പ്പോറ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മൈക്കിള്‍ ലോബോ.

News, National, India, Goa, Waste Dumb, Minister, Cow, Meat, Fish Fry, Vehicles, Goa Minister Said Stray Cattle Turning Non Vegetarian Sent for Treatment

പശുക്കള്‍ കറങ്ങി നടന്ന മേഖലകളില്‍ നിരവധി മാംസ ആഹാര ഭക്ഷണശാലകള്‍ ഉള്ളതിനാലാണ് ഇവയ്ക്ക് ഇങ്ങനെയൊരു മാറ്റം സംഭവിച്ചത്. നേരത്തെ ഇവ മാംസം മണപ്പിച്ച് ഉപേക്ഷിച്ച് പോകുമായിരുന്നു. ഇപ്പോള്‍ അവ തിന്നാന്‍ തുടങ്ങി.

അഞ്ച് ദിവസത്തോളം ചികില്‍സിച്ചാല്‍ മാത്രമേ ഇവയെ തിരിച്ച് സസ്യഭുക്കുകളാക്കുവാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.

ഈ പശുക്കള്‍ നിരവധി വാഹനാപകടങ്ങള്‍ സൃഷ്ടിക്കുന്നു എന്ന പരാതി കൂടി ഉള്ളതിനാലാണ് പശുക്കളെ മായം ഗ്രാമത്തിലെ ഗോമാതക് ഗോസേവക് സംഘിന്റെ ഗോ ശാലയിലേക്ക് മാറ്റിയത് എന്ന് മന്ത്രി പറയുന്നു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Goa, Waste Dumb, Minister, Cow, Meat, Fish Fry, Vehicles, Goa Minister Said Stray Cattle Turning Non Vegetarian Sent for Treatment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?