കാസര്‍കോട് അടുക്കത്ത് ബയലില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു: വാതക ചോര്‍ച്ചയെ തുടര്‍ന്ന് അപകട സാധ്യത
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- മംഗലാപുരം ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഗ്യാസ് ചോര്‍ന്നതിന്നെ തുടര്‍ന്ന് വന്‍ അപകട സാധ്യത. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെ അടുക്കത്ത് ബയലില്‍ സ്‌കൂളിന് സമീപമാണ് അപകടം. മംഗളൂരു നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
അപകട സാധ്യതയെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ നിരവധി കുടുംബങ്ങളോട് വീട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. വാഹന ഗതാകതവും നിരോധിച്ചു. വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് ചീഫ് അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഗ്യാസ് ചോര്‍ച്ച താല്‍കാലികമായി അടച്ചിട്ടുണ്ട്. വാതക ചോര്‍ച്ച തടയുന്നതിന് കമ്പനി അധികൃതര്‍ എത്തുമെന്ന് പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment