മുന്നറിയിപ്പില്ലാതെ ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് വര്‍ധന; പ്രതിഷേധവുമായി പ്രവാസി കുടുംബങ്ങള്‍

ജിദ്ദ: (www.kvartha.com 03.10.2019) മുന്നറിയിപ്പില്ലാതെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധവുമായി പ്രവാസി കുടുംബങ്ങള്‍. നിലവില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് മറ്റു ഫീസും ഉയര്‍ത്തിയിരിക്കുന്നത്. രണ്ട് ആഴ്ചകള്‍ക്കു മുമ്പ് ഈ മാസം മുതല്‍ ട്യൂഷന്‍ ഫീസില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഉണ്ടാവുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സര്‍ക്കുലര്‍ അയച്ചിരുന്നു.

മറ്റു ഫീസുകളില്‍ വര്‍ധനവ് ഉണ്ടായ വിവരം രക്ഷിതാക്കള്‍ അറിയുന്നത് സ്‌കൂളിലെത്തിയപ്പോഴാണ്. രക്ഷിതാക്കള്‍ക്ക് ഫീസ് വര്‍ധനവിനെ കുറിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല. വര്‍ധിപ്പിച്ച ട്യൂഷന്‍ ഫീസ് പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് മുന്നറിയിപ്പില്ലാതെ മറ്റു ഫീസുകളില്‍ വര്‍ധനവ് ഉണ്ടായത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാക്കി.

Jeddah, News, Gulf, World, school, Parents, Indian schools increase fees

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jeddah, News, Gulf, World, school, Parents, Indian schools increase fees


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?