റിസര്‍വ്വ് ബാങ്ക് ജനറല്‍ മാനേജര്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഭുവനേശ്വര്‍: (https://ift.tt/342rR8c) ഗുവാഹത്തി ബ്രാഞ്ചിലെ റിസര്‍വ് ബാങ്ക് ജനറല്‍ മാനേജരെ ചന്ദിഖോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ആശിഷ് രഞ്ചനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

News, National, India, Bhuvaneswar, RBI, Hotel, Hang Self, Police, Case, Mother, Wife, Doctor, Son, RBI General Manager Commit Suicide in a Hotel Room

ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശിയായ ആശിഷ് രഞ്ചന്‍ അമ്മയെ കാണാന്‍ നാട്ടിലെത്തിയതായിരുന്നു. അതിനുശേഷം ഭുവനേശ്വറിലെത്തി കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറായ ഭാര്യയെയും കണ്ടു മടങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആശിഷ് ഹോട്ടലില്‍ റൂമെടുത്തു. വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോഴാണ് ആശിഷ് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 12ാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുമുണ്ട് ആശിഷിന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Bhuvaneswar, RBI, Hotel, Hang Self, Police, Case, Mother, Wife, Doctor, Son, RBI General Manager Commit Suicide in a Hotel Room


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?