യു പിയില്‍ എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാസര്‍കോട്ടെ യുവാക്കളില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി; രക്ഷപ്പെട്ടത് തെളിവെടുപ്പിനായി കാസര്‍കോട്ടെത്തിച്ചപ്പോള്‍
കാസര്‍കോട്: (https://ift.tt/31yaVoi) യു പിയില്‍ എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാസര്‍കോട്ടെ യുവാക്കളില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. കളനാട് സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ ജംഷീദ്, അബ്ദുര്‍ റൈഫാദ് എന്നിവരാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കാസര്‍കോട്ടെത്തിച്ചപ്പോഴാണ് സംഭവം.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഉത്തര്‍പ്രദേശ് പുത്തുവാലി സി ഐ. എസ് സി പാണ്ട്യ, എസ് ഐ അനില്‍ യാദവ്, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ കാസര്‍കോട്ടെത്തിച്ചത്. 12 മണിയോടെ ഇവര്‍ കാസര്‍കോട്ടെ ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെ നിന്നുമാണ് സംഘം അതിവിദഗ്ദ്ധമായി കടന്നുകളഞ്ഞത്. ഇവരുടെ കൈയ്യില്‍ വിലങ്ങുണ്ടായിരുന്നു. ഇതുമായാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവരെ കണ്ടെത്താനായി യു പി പോലീസ് കാസര്‍കോട് ടൗണ്‍ പോലീസിനെ സമീപിച്ചു. പ്രതികള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്.
അതേസമയം ഇവരെ തെളിവെടുപ്പിനായെത്തിക്കുന്ന വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്നും പ്രതികളെ ലോഡ്ജില്‍ പാര്‍പ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും തങ്ങളെ വിവരമറിയിക്കാമായിരുന്നുവെന്നും ടൗണ്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യു പി പോലീസിന്റെ കെടുകാര്യസ്ഥതയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘത്തെ യു പിയില്‍ പോലീസ് അറസ്റ്റു ചെയ്തത്. മീപ്പുഗിരി ആര്‍ ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കുഡ്ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് സ്വദേശി യാസിന്‍ എന്നിവരാണ് മറ്റുപ്രതികള്‍. സംഘം സഞ്ചരിക്കുകയായിരുന്ന കെ എല്‍ 14 വി 1037 നമ്പര്‍ ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Uthar Pradesh, ATM cheating arrest; 2 escaped from Police custody
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment