അടിപിടിക്കേസിലെ പ്രതി വൈദ്യ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു; പിന്നാലെ പോലീസും കൂട്ടുപ്രതിയും ; ഓട്ടം അവസാനിച്ചത് പോലീസ് സ്‌റ്റേഷനില്‍; സസ്‌പെന്‍ഷനില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തില്‍ പോലീസുകാര്‍

തൃശൂര്‍: (www.kvaartha.com 13.10.2019) അടിപിടിക്കേസിലെ പ്രതി വൈദ്യ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ പോലീസും കൂട്ടുപ്രതിയും വെച്ചുപിടിച്ചു. ഒടുവില്‍ ഓട്ടം അവസാനിച്ചത് പോലീസ് സ്‌റ്റേഷനിലും. കഴിഞ്ഞദിവസം കുന്നംകുളം പോലീസ് സ്‌റ്റേഷന് മുന്നിലാണ് രസകരമായ സംഭവം നടന്നത്.

അടിപിടി കേസില്‍ കൂട്ടുപ്രതിയായ ലിജോയുമൊത്ത് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്താന്‍ കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു സംഘം. പരിശോധന നടത്തുന്നതിനായി കൈയിലെ വിലങ്ങ് പോലീസ് അഴിച്ചു.

Accused defendant tries escape, Thrishure, News, Local-News, Humor, Police, Arrested, Court, Accused, Kerala, Social Network

ഈ തക്കത്തിന് ലിയോ ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കൂട്ടുപ്രതിയുമായി പോലീസുകാരനും ഓടി. എന്നാല്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ പ്രതി ഓടിയെത്തിയത് കുന്നംകുളം പോലീസ് സ്റ്റേഷന് മുന്നിലാണ്. കൈയോടെ പോലീസുകാരന്‍ പ്രതിയെ പിടികൂടി. അതേസമയം പ്രതികളുടെയും പോലീസിന്റെയും ഓട്ടം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്. അടിപിടി കേസിലെ പ്രതിയായ വരടിയം സ്വദേശി ലിയോയാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

പേരാമംഗലം പോലീസ് ആണ് അടിപിടി കേസില്‍ ലിയോയെയും ലിജോയെയും പിടികൂടിയത്. പ്രതി രക്ഷപ്പെട്ടിരുന്നെങ്കില്‍ അകമ്പടി പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ ഉറപ്പായിരുന്നു. എന്നാല്‍ കൈയോടെ പ്രതിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പോലീസ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Accused defendant tries escape, Thrishure, News, Local-News, Humor, Police, Arrested, Court, Accused, Kerala, Social Network.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?