പ്ലാറ്റ് ഫോമിലെ എര്‍ത്ത് കമ്പിതട്ടി വീണ് യാത്രക്കാരന് കാല്‍മുട്ടിന് പരിക്ക്
കാസര്‍കോട് (www.evisionnews.co): കളനാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ ബാലകൃഷ്ണന്‍ (74) പ്ലാറ്റ്‌ഫോമില്‍ കിടന്ന എര്‍ത്ത് കമ്പിതട്ടി തെന്നിവീണ് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് നിന്ന് കീഴൂര്‍ തെരുവത്തെ മകന്‍ ചന്ദ്രപ്രസാദിന്റെ വീട്ടിലേക്ക് പാസഞ്ചര്‍ ട്രെയിനില്‍ കളനാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങി പ്ലാറ്റ്‌ഫോമിലൂടെ നടന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്.
ഒന്നരമണിക്കൂര്‍ വൈകിയാണ് ഇന്നലെ പാസഞ്ചര്‍ ട്രെയിന്‍ കളനാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ എര്‍ത്ത് കമ്പിതട്ടി ചെമ്പരിക്കയിലെ ഗംഗ കൃഷ്ണന്‍ ടീച്ചര്‍ക്കും കീഴൂരിലെ ആശ വര്‍ക്കറായ ബിന്ദു രേഖക്കും മറ്റുള്ള നിരവധി യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിരുന്നു.
നിരന്തരമായി ഉണ്ടാകുന്ന അപകടത്തിന് കാരണമായ എര്‍ത്ത് കമ്പി കളനാട് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ കാസര്‍കോട് ആര്‍പിഎഫ് ഓഫീസില്‍ പരാതി നല്‍കി. പരിക്ക് പറ്റിയ വരെ ആര്‍.പി.എഫ് സംഘം സന്ദര്‍ശിക്കുമെന്നും അപകടത്തിന് കാരണമായ എര്‍ത്ത് കമ്പി ഉടന്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആര്‍.പി.എഫ് ഓഫീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment