കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി; നഗരസഭ വൈസ് ചെയര്‍മാനും കൗണ്‍സിലറും പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി, കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും പോര്‍വിളി, വനിതാ കൗണ്‍സിലറും രാജി നല്‍കുമെന്ന് അഭ്യൂഹം

കാസര്‍കോട്: (https://ift.tt/2oyp6MX) കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി. ലീഗ് നേതാവും നഗരസഭ വൈസ് ചെയര്‍മാനുമായ എല്‍ എ മഹ് മൂദും ലീഗ് കൗണ്‍സിലര്‍ ഹമീദ് ബെദിരയും പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി. കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും പോര്‍വിളി തുടര്‍ന്നതോടെ വനിതാ കൗണ്‍സിലറും രാജി നല്‍കുമെന്ന് അഭ്യൂഹം ശക്തമായിരിക്കുകയാണ്.

നഗരസഭ പരിധിയിലെ റോഡരികില്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡാണ് രാജിയിലേക്ക് നയിച്ചത്. ആര്‍ക്കും വായിക്കാന്‍ കഴിയാത്ത രീതിയിലാണ് സൈന്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇത് കാസര്‍കോട് വാര്‍ത്ത ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയും ട്രോളുകളും വന്നതോടെ നഗരസഭാ പൊതുമരാമത്ത് വിഭാഗത്തിനെതിരെ വൈസ് ചെയര്‍മാന്‍ പൊട്ടിത്തെറിച്ചു. തങ്ങള്‍ക്കാകെ നാണക്കേടുണ്ടാക്കിയ സൈന്‍ ബോര്‍ഡ് സ്വന്തം ചെലവില്‍ വൈസ് ചെയര്‍മാന്‍ 40,000 രൂപ മുടക്കി ശരിയാക്കിയിരുന്നു. മറ്റുള്ളവരുമായി കൂടിയാലോചികാതെ വൈസ് ചെയര്‍മാന്‍ ബോര്‍ഡ് മാറ്റിയത് ഹമീദ് ബെദിര ചോദ്യം ചെയ്തതോടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാക്ക് പോര് മുറുകിയത്. ഇതോടെയാണ് എല്‍ എ മഹ് മൂദ് ഹാജി പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയത്.

ഇതോടെ ഹമീദ് ബെദിരയും രാജിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. രാജിവെക്കാന്‍ ഒരുങ്ങിയ വനിതാ കൗണ്‍സിലര്‍ എല്‍ എ മഹ് മൂദ് ഹാജിയുടെ മകള്‍ സല്‍വാന ഫൈസറാണ്. രാജിക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാനാണ് മുനിസിപ്പല്‍ കമ്മറ്റിയുടെ തീരുമാനം. മഞ്ചേശ്വരത്ത് ഉപ തെരെഞ്ഞടുപ്പ് അടുത്തപ്പോള്‍ നഗരസഭയില്‍ ഉണ്ടായ രാജി നാടകം ലീഗിന് ദോഷം ചെയ്യുമെന്നാണ് ലീഗ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

അതേസമയം താന്‍ രാജിക്കത്ത് നല്‍കിയിട്ടില്ലെന്നാണ് എല്‍ എ മഹ് മൂദ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. രാജിക്കത്ത് നല്‍കിയ കാര്യം ഹമീദ ബെദിര കാസര്‍കോട് വാര്‍ത്തയോട് സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Muslim-league, Kasaragod-Municipality, Social-Media, Controversy over Sign board in Kasaragod Municipality; Vice chairman and Councilor resign letter submitted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?