കൂടത്തായി: ആല്‍ഫിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന്

കൂടത്തായി (www.evisionnews.co) കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയെ, സിലിയുടെ മകള്‍ ആല്‍ഫിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തുവാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയില്‍ അപേക്ഷ നല്‍കും. ആല്‍ഫിന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആല്‍ഫിന്‍ വധക്കേസില്‍ അറസ്റ്റു രേഖപ്പെടുത്തിയതിനു ശേഷം വീണ്ടും ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ജോളിയുടെ ബന്ധുക്കളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.ഇതിനു പുറമേ ജോളിയുടെ സുഹൃത്ത് ജോണ്‍സനേയും അന്വേഷണസംഘം ചോദ്യം ചെയ്തു.
Powered by Info News For You
Comments
Post a Comment