താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറാതെ വാശിപിടിച്ച് യുവതി; ഒടുവില്‍ നിര്‍മ്മാണ തൊഴിലാളി 'വരനായി'
തളിപ്പറമ്പ്: (https://ift.tt/2qh12i9) വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറില്ലെന്ന് വാശിപിടിച്ച് പിണങ്ങിയ ശേഷം നിര്‍മ്മാണത്തൊഴിലാളിയായ കാമുകനൊപ്പം പോയി നടിനെ ഞെട്ടിച്ചിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിനി.
ഒരു വര്‍ഷം മുമ്പാണ് ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയുമായി പയ്യന്നൂര്‍ കോറോത്തെ യുവതിയുടെ വിവാഹം നിശ്ചയിച്ചത്. തുടര്‍ന്ന് ദുബായ്ക്കാരന്‍ സമ്മാനിച്ച മൊബൈല്‍ ഫോണിലൂടെ ഇരുവരും നിരന്തരം സംസാരിച്ചിരുന്നു. വിവാഹത്തിനായാണ് യുവാവ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്.
ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ ആര്‍ഭാടമായി നടക്കുകയും എന്നാല്‍ പിന്നെയാണ് രസകരമായ സംഭവം അരങ്ങേറുന്നത്. വിവാഹം കഴിഞ്ഞ് വണ്ണാരപ്പാറയിലെത്തിയ യുവതി വരന്റെ വീട്ടില്‍ കയറില്ലെന്ന് വാശി പിടിച്ചു. ബന്ധുക്കളോടൊപ്പം തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടായി.
ഇതോടെ പ്രശ്നം പൊലീസിന് മുന്നിലെത്തി. എസ്‌ഐ കെ പി ഷൈന്‍ യുവതിയോട് സംസാരിച്ചുവെങ്കിലും യുവതി തീരുമാനത്തില്‍ ഉറച്ച് നിന്നു.
തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ താലിമാല തിരിച്ചു തരണമെന്നായി. ഇതിനിടെ തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു.
മാല ഊരി നല്‍കിയ യുവതി, തനിക്ക് പട്ടാമ്പിക്കാരനായ കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് പൊലീസിനോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഒരു വര്‍ഷം മുമ്പാണ് ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയുമായി പയ്യന്നൂര്‍ കോറോത്തെ യുവതിയുടെ വിവാഹം നിശ്ചയിച്ചത്. തുടര്‍ന്ന് ദുബായ്ക്കാരന്‍ സമ്മാനിച്ച മൊബൈല്‍ ഫോണിലൂടെ ഇരുവരും നിരന്തരം സംസാരിച്ചിരുന്നു. വിവാഹത്തിനായാണ് യുവാവ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്.
ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ ആര്‍ഭാടമായി നടക്കുകയും എന്നാല്‍ പിന്നെയാണ് രസകരമായ സംഭവം അരങ്ങേറുന്നത്. വിവാഹം കഴിഞ്ഞ് വണ്ണാരപ്പാറയിലെത്തിയ യുവതി വരന്റെ വീട്ടില്‍ കയറില്ലെന്ന് വാശി പിടിച്ചു. ബന്ധുക്കളോടൊപ്പം തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടായി.
ഇതോടെ പ്രശ്നം പൊലീസിന് മുന്നിലെത്തി. എസ്‌ഐ കെ പി ഷൈന്‍ യുവതിയോട് സംസാരിച്ചുവെങ്കിലും യുവതി തീരുമാനത്തില്‍ ഉറച്ച് നിന്നു.
തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ താലിമാല തിരിച്ചു തരണമെന്നായി. ഇതിനിടെ തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു.
മാല ഊരി നല്‍കിയ യുവതി, തനിക്ക് പട്ടാമ്പിക്കാരനായ കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്ന് പൊലീസിനോട് പറഞ്ഞു.
പൊലീസ് പട്ടാമ്പിയിലുള്ള കാമുകനെ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇരുവരും രണ്ടു വര്‍ഷമായി ഇന്‍സ്റ്റാഗ്രാം വഴി പ്രണയത്തിലാണെന്നാണ്. കാമുകനും അമ്മയും ബന്ധുക്കളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി വൈകിട്ടോടെ യുവതിയുമായി മടങ്ങി.
Keywords: News, Kerala, Kannur, Marriage, Bride, Grooms, Gulf, Instagram, Police, Mother, Family, Lover, After Marriage Bride Dont Gone Groom House
Powered by Info News For You

Comments
Post a Comment