ബര്‍ ദുബൈയില്‍ ബാത്ടബ്ബിന്റെ യന്ത്രത്തില്‍ തലമുടി കുരുങ്ങി പത്ത് വയസുകാരി മുങ്ങി മരിച്ചു

ദുബൈ: (www.kvartha.com 16.10.2019) ബാത് ടബി(ജാകുസ്സി)ന്റെ യന്ത്രത്തില്‍ തലമുടി കുരുങ്ങി പത്ത് വയസുകാരി മുങ്ങി മരിച്ചു. ബര്‍ ദുബൈയിലെ താമസ സ്ഥലത്ത് കഴിഞ്ഞദിവസമാണ് ദാരുണസംഭവം നടന്നത്. യൂറോപ്യന്‍ വംശജയായ പെണ്‍കുട്ടിയാണ് തിരുമ്മലിന്റെ സുഖം പ്രദാനം ചെയ്യുന്ന ചൂടുജലപ്രവാഹമുള്ള തൊട്ടിയായ ബാത്ടബ്ബില്‍ മുങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒരു മീറ്റര്‍ ആഴത്തിലുള്ള ടബ്ബില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയില്‍ കുരുങ്ങുകയും വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നുവെന്നാണ് വിവരം. പിതാവിനോട് അനുവാദം ചോദിച്ച ശേഷമായിരുന്നു പെണ്‍കുട്ടി കുളിക്കാനിറങ്ങിയത്.

 10-year-old drowns in Dubai after hair is caught in Jacuzzi, Dubai, News, Obituary, Accidental Death, Police, Girl, Probe, Dead, Gulf, World

എന്നാല്‍ ഏറെ നേരമായിട്ടും മകള്‍ പുറത്തു വരാത്തതിനെ തുടര്‍ന്ന് പിതാവ് ചെന്നു നോക്കിയപ്പോള്‍ പെണ്‍കുട്ടി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

ഫോറന്‍സിക് എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ ജാക്കുസ്സി ഇളക്കിയെടുത്ത് സാങ്കേതിക പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലാബിലേയ്ക്ക് കൊണ്ടുപോയി. പ്രാഥമിക പരിശോധനയില്‍ ചില പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതിയുടെ അമിത പ്രവാഹം മൂലം വെള്ളം കൂടുതല്‍ ഒഴുക്കില്‍ പ്രവഹിച്ചതാണ് പെണ്‍കുട്ടിയുടെ മുടി കുടുങ്ങാന്‍ കാരണം എന്നാണ് കരുതുന്നത്.

നീളമുള്ള മുടി, കൈകാലുകള്‍, ആഭരണങ്ങള്‍, കുളിക്കുന്ന സ്യൂട്ടിന്റെ ഭാഗങ്ങള്‍ എന്നിവ നീന്തുന്നതിനിടെ ഫില്‍ട്ടറിലോ ഡ്രെയിനിലോ കുടുങ്ങാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ ഇത്തരം ബാത് ടബ്ബുകളില്‍ കുളിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കേണല്‍ അല്‍ മാരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 10-year-old drowns in Dubai after hair is caught in Jacuzzi, Dubai, News, Obituary, Accidental Death, Police, Girl, Probe, Dead, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?