രണ്ടുവര്‍ഷത്തെ സാഹിത്യ നോബേല്‍ സമ്മാനങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിച്ചു; ഈ വര്‍ഷത്തെ പുരസ്‌കാരം 'ഈ വര്‍ഷത്തെ മന്ദബുദ്ധി'ക്ക്

സ്റ്റോക്ക്‌ഹോം: (www.kvartha.com 11.10.2019) സാഹിത്യത്തിനുള്ള 2018, 19 വര്‍ഷങ്ങളിലെ നോബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരത്തിന് ആസ്ട്രിയന്‍ നോവലിസ്റ്റും കവിയും നാടകകൃത്തുമായ പീറ്റര്‍ ഹാന്‍ഡ്‌കെയും 2018ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കും അര്‍ഹരായി. സ്വീഡിഷ് അക്കാദമിയെ ചുറ്റിപ്പറ്റിയുള്ള ലൈംഗികാരോപണങ്ങളെയും സാമ്ബത്തിക അഴിമതികളെയും തുടര്‍ന്നാണ് 2018ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാതിരുന്നത്.

രാഷ്ട്രീയ നിലപാടുകള്‍കൊണ്ട് വിവാദനായകനായ പീറ്റര്‍ ഹാന്‍ഡ്‌കെയെ 1999ല്‍ സല്‍മാന്‍ റുഷ്ദി 'ഈ വര്‍ഷത്തെ മന്ദബുദ്ധി' എന്ന് വിശേഷിപ്പിച്ചിരുന്നു. സ്ലോബോദന്‍ മിലോസേവിച്ചിന്റെ വംശഹത്യാ ഭരണകൂടത്തെ ഹാന്‍ഡ്‌കെ പിന്തുണച്ചതിനെ തുടര്‍ന്നായിരുന്നു റുഷ്ദിയുടെ വിവാദപരാമര്‍ശം. ജര്‍മ്മനിയുടെ പ്രശസ്തമായ ബുക്കാനര്‍ പുരസ്‌കാരം തിരിച്ചു നല്‍കിയ അദ്ദേഹം 2014ല്‍ സാഹിത്യ നോബല്‍ സമ്മാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 1975ല്‍ പ്രസിദ്ധീകരിച്ച എ സോറോ ബിയോണ്ട് ഡ്രീംസ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ്.


1993ല്‍ പ്രസിദ്ധീകരിച്ച ദ ജേര്‍ണി ഒഫ് ദ ബുക്ക് പീപ്പിള്‍ എന്ന കൃതിയാണ് ഓള്‍ഗയുടെ ആദ്യ നോവല്‍. 2014ല്‍ പുറത്തിറങ്ങിയ ദ ബുക്ക്‌സ് ഒഫ് ജേക്കബ് ആണ് ഓള്‍ഗയുടെ മാസ്റ്റര്‍പീസ്. 2018ലെ മാന്‍ ബുക്കര്‍ പ്രൈസ് ഓള്‍ഗയ്ക്കായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Europe, News, Writer, Award, Nobel Price, Literature, Nobel Prizes in Literature Awarded to Austria's Peter Handke and Poland's Olga Tokarczuk


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?