കൂടത്തായി കൂട്ടമരണം 'സ്ലോ പോയ്‌സണിംഗ്' മൂലം; മരിച്ച റോയിയുടെ ഭാര്യ കസ്റ്റഡിയില്‍
കോഴിക്കോട്: (www.kvartha.com 05.10.2019) കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ കൂട്ടമരണം 'സ്ലോ പോയ്‌സണിംഗ്' മൂലമെന്ന് റൂറല്‍ എസ് പി കെ ജി സൈമണ്‍. പതിയെപ്പതിയെ മരിക്കുന്ന തരത്തില്‍ ചെറിയ അളവില്‍ ഭക്ഷണത്തിലും മറ്റും ദേഹത്തില്‍ വിഷാംശം എത്തിച്ചതുകൊണ്ടാണ് ആറ് പേരും പല വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്. സയനൈഡ് ചെറിയ അളവില്‍ ദേഹത്ത് എത്തിയതാണ് മരണകാരണമെന്നും റൂറല്‍ എസ്പി പറഞ്ഞു.
സംഭവത്തില്‍ മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു.
''സ്ലോ പോയ്‌സണിംഗാണ് നടന്നിരിക്കുന്നത്. സയനൈഡാണ് നല്‍കിയത്. ഇതിന്റെ പിറകില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ അളവ്, എങ്ങനെ മിക്‌സ് ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. കഴിച്ചാല്‍ ഉടനെ മരിച്ചുപോകുന്ന തരത്തിലുള്ള വിഷമാണിത്. അനുബന്ധ തെളിവുകളും മൊഴികളും ഫൊറന്‍സിക് പരിശോധനാ ഫലവും ലഭിച്ചാല്‍ കേസ് ശക്തമാകും'', എന്നും റൂറല്‍ എസ് പി അറിയിച്ചു.
എന്നാല്‍ ഗൃഹനാഥനായ റോയ് സയനൈഡ് ഉള്ളില്‍ച്ചെന്ന് പൊടുന്നനെയാണ് മരിച്ചത് എന്നതില്‍ പോലീസിന് യാതൊരു തര്‍ക്കവുമില്ല. ബാക്കിയുള്ളവരെയാണ് പതുക്കെപ്പതുക്കെ സയനൈഡ് നല്‍കി കൊന്നത്.
മരിച്ച കുട്ടിയടക്കം ആറ് പേരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് കല്ലറ തുറന്ന് പുറത്തെടുത്ത് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന് ശേഷമാണ് ആറ് മരണങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ജോളി പോലീസിനോട് തുറന്ന് സമ്മതിച്ചത്. ഒരു യുവാവാണ് ജോളിക്ക് സയനൈഡ് എത്തിച്ചത്.
വ്യാജ വില്‍പത്രമുണ്ടാക്കിയ ആളെക്കുറിച്ചും വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇവരെയെല്ലാം പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരെ കേസില്‍ പ്രതികളാക്കണോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനം പോലീസ് എടുത്തിട്ടില്ല. ഒരു പക്ഷേ ഇവരെ മാപ്പ് സാക്ഷികളാക്കി കേസില്‍ ജോളിയെ പ്രതിയാക്കാനാണ് പോലീസ് ആലോചിക്കുന്നത്. എന്നാല്‍ ഇതിലും അവസാനതീരുമാനം എല്ലാ പരിശോധനാ ഫലങ്ങളും കിട്ടിയ ശേഷം മാത്രമേ ഉണ്ടാകൂ.
കേസില്‍ മറ്റ് ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ പോലീസ് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ കുറ്റാരോപിതയായ ജോളി പിന്നീട് വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭര്‍ത്താവിനെയാണ്. ഗൃഹനാഥനായിരുന്ന ടോം തോമസിന്റെ സഹോദരന്റെ മകനാണിയാള്‍. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചിരുന്നു.
അതിനിടെ കുറ്റസമ്മതമൊഴി നല്‍കിയ ജോളിയുടെ വീടും പരിസരവും നിരീക്ഷണത്തിലാണ്. ഫോറന്‍സിക് പരിശോധനാ ഫലം വന്നതിന് ശേഷം മതി അറസ്റ്റ് എന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പോലീസ് ഇപ്പോഴത് മാറ്റിയിരിക്കയാണ്. കുറ്റസമ്മത മൊഴി കിട്ടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. കുറച്ചുകൂടി തെളിവുകള്‍ എടുത്ത് ഞായറാഴ്ചയോടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത്.
2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യയാണു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.
ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Slow poisoning was the reason in Koodathayi murder; daughter in law jolly admits the crime, Kozhikode, News, Trending, Murder, Police, Custody, Woman, Kerala.

Powered by Info News For You

Comments
Post a Comment