ഉത്തര്‍പ്രദേശിലും ബംഗാളിലും ബിജെപി നേതാക്കളെ വെടിവെച്ച് കൊന്നു; യോഗിയുടെ യുപിയില്‍ ഒരാഴ്ച്ചയ്ക്കിടെ സമാന രീതിയില്‍ കൊല്ലപ്പെട്ടത് മൂന്ന് ബിജെപി നേതാക്കള്‍

സഹാറന്‍പൂര്‍: (www.kvartha.com 13.10.2019) ഉത്തര്‍പ്രദേശിലും ബംഗാളിലും ബിജെപി നേതാക്കളെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് ധാരാസിങ്(47) ആണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സഹാറന്‍പൂരിലെ ദയൂബന്തിലാണ് സംഭവം.

പ്രദേശത്തെ ഒരു പഞ്ചസാര മില്ലില്‍ സെക്ടര്‍ ഇന്‍ചാര്‍ജ്ജ് ആയി ജോലി ചെയ്യുന്ന ധാരാസിങ് വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റാന്‍ഖണ്ഡി റെയില്‍െവ ക്രോസിങ്ങിന് സമീപത്തെത്തിയപ്പോള്‍ രണ്ടുപേര്‍ ബൈക്കിലെത്തി തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു.


സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബിജെപി നേതാവാണ് ധാരാസിങ്ങ്. നേരത്തെ ബിജെപി നേതാക്കളായ ചൗധരി യഷ്പാല്‍ സിങ്, കബീര്‍ തിവാരി എന്നിവര്‍ സമാന രീതിയില്‍ വെടിയേറ്റ് മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് ഊര്‍ജ്ജിത അന്വേണം ആരംഭിച്ചിട്ടുണ്ട്.

ബംഗാളില്‍ നാദിയ ജില്ലയില്‍ പ്രാദേശിക നേതാവായ ഹരലാല ദേബ്‌നാഥിനെയാണ് അജ്ഞാതര്‍ വെടിവെച്ച് കൊല്ലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പലചരക്ക് കടയ്ക്ക് മുന്നില്‍ വെച്ചാണ് ദേബ്‌നാഥിന് വെടിയേറ്റത്.

ഭാര്യയ്‌ക്കൊപ്പം രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കടയിലെത്തിയ രണ്ട് പേര്‍ പലഹാരം ആവശ്യപ്പെട്ടു. രണ്ട് പാക്കറ്റ് വാങ്ങിയ ശേഷം തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് ബംഗാളിലെ കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, West Bengal, News, Shot Dead, BJP, Leaders, BJP Leaders Shot Dead In UP and Bengal; Third In One Week in UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?