സിവില്‍ സര്‍വീസിന്റെ ഒബിസി ക്വാട്ടയില്‍ കടന്നുകൂടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു; കേരള സബ് കലക്ടര്‍ക്കെതിരെ കേന്ദ്ര അന്വേഷണം

മലപ്പുറം: (www.kvartha.com 19.10.2019) സിവില്‍ സര്‍വീസില്‍ ഒ ബി സി ക്വാട്ടയില്‍ കടന്നുകൂടാനായി വ്യാജരേഖ ചമച്ച കേരള കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനെതിരെ കേന്ദ്രം അന്വേഷണം ആരംഭിച്ചു. വ്യാജരേഖ സമര്‍പ്പിച്ചത് സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയമാണ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ മലബാര്‍ മേഖലയില്‍ സബ് കലക്ടറായി ജോലി ചെയ്യുന്ന 2016 ബാച്ച് ഉദ്യോഗസ്ഥനോട് 25നു ഹിയറിങ്ങിന് എറണാകുളം കലക്ടര്‍ എസ് സുഹാസിന്റെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Centre starts enquiry on Kerala cadre IAS officer for forged,Malappuram, News, Education, IAS Officer, Cheating, Religion, Kerala, Probe

ഈ കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ ഇയാള്‍ക്ക് ഐ എ എസ് പദവി നഷ്ടപ്പെടും. 2016 ബാച്ച് ഉദ്യോഗസ്ഥനായ സബ് കലക്ടറോട് ഹിയറിംഗിനായി എറണാകുളം കലക്ടര്‍ എസ് സുഹാസിന്റെ മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2015ല്‍ 215-ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായ ഇയാള്‍ പിന്നോക്ക ക്രിമിലയര്‍ വിഭാഗത്തില്‍ നിന്നും ഒഴിവാകാന്‍ വരുമാനം കുറച്ച് കാണിച്ചുവെന്നും അത് സംബന്ധിച്ച് വ്യാജരേഖ ഹാജരാക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. യു പി എ സിക്ക് നല്‍കിയ അപേക്ഷാഫോമില്‍ അച്ഛനമ്മമാര്‍ക്ക് പാന്‍കാര്‍ഡ് ഇല്ലെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാള്‍ 2012 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളിലായി സമര്‍പ്പിച്ച അപേക്ഷാഫോമുകളില്‍ 1.8 ലക്ഷം, 1.9 ലക്ഷം, 2.4 ലക്ഷം എന്നിങ്ങനെയായിരുന്നു വരുമാനം രേഖപ്പെടുത്തിയിരുന്നത്. ക്രിമിലയര്‍ പരിധി ആറ് ലക്ഷം രൂപയായിരുന്നു.

ഇയാളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം കണക്കാക്കാന്‍ എറണാകുളം കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഐ എ എസുകാരന്റെ കുടുംബത്തിന്റെ 2012-17ലെ വാര്‍ഷിക വരുമാനം 21,80,967 രൂപയും 2013-14ല്‍ 23,05,100 രൂപയും 2014-15ല്‍ 28,71,375 രൂപയുമാണ്. ഇതനുസരിച്ച് ഇയാള്‍ നല്‍കിയ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അസാധുവാകും.

അങ്ങനെയുണ്ടായാല്‍ ഒ ബി സി നോണ്‍ ക്രിമിലെയര്‍ ക്വാട്ട മൂലം ലഭിച്ച സിവില്‍ സര്‍വീസ് റാങ്കും അസാധുവാകും. മാത്രമല്ല, യു പി എസ് സിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഇയാള്‍ക്കെതിരെ ശിക്ഷാ നടപടിയും ഉണ്ടാകും. ജൂണിലാണ് ഇദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തില്‍ നിന്നു ചീഫ് സെക്രട്ടറിക്കു കത്തു ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Centre starts enquiry on Kerala cadre IAS officer for forged,Malappuram, News, Education, IAS Officer, Cheating, Religion, Kerala, Probe.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?