കശ്മീരിലെ സാഹചര്യങ്ങളില്‍ ആശങ്ക; കശ്മീരികള്‍ക്ക് മെഡിക്കല്‍ സഹായം ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് യുഎന്‍ വക്താവ്

ന്യൂ ഡല്‍ഹി: (www.kvartha.com 10.10.2019) കശ്മീരിലെ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് യുഎന്‍ വക്താവ്. യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടിറെസിന്റെ വക്താവ് സ്റ്റിഫേന്‍ ദുജാറിക്കാണ് കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

വാര്‍ത്താവിനിമയ വിലക്കുള്ളതിനാല്‍ കശ്മീരികള്‍ക്ക് മെഡിക്കല്‍ സഹായം ലഭിക്കുന്നില്ലെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് യുഎന്‍ വക്താവിന്റെ പ്രതികരണം. കശ്മീരിലെ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്നും എന്നാല്‍, ഇന്ത്യയിലെ ചില യുഎന്‍ ഏജന്‍സികളിലുള്ളവര്‍ക്ക് അവിടെ പ്രവര്‍ത്തിക്കാനാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kashmir, News, New Delhi, UN, Trending, We are concerned, says UN spokesperson on situation in Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?