ജീവിച്ചത് മൂന്ന് നൂറ്റാണ്ട്, അലഗ്ബ വിടവാങ്ങുമ്പോള്‍ ദുരൂഹതകള്‍ ഏറെ
നൈജീരിയ;(www.kvartha.com 06/10/2019) ആഫ്രിക്കയിലെ ഏറ്റവും പ്രായമേറിയ ആമ അലഗ്ബ യാത്രയായി. നൈജീരിയയിലെ ഒഗ്ബൊമോഷോയിലെ പരമ്പരാഗത ഭരണാധികാരികളുടെ ഉടമസ്ഥതയില്‍ കഴ്ഞ്ഞിരുന്ന അലഗ്ബ എന്ന ആമയാണ് വിടവാങ്ങിയത്. ആമയ്ക്ക് 344 വയസ് പ്രായമുണ്ടെന്നാണ് ഉടമകള്‍ അവകാശപ്പെടുന്നത് എന്നാല്‍ സാധാരണ് 100 വര്‍ഷത്തോളമാണ് ആമ ജീവിച്ചിരിക്കുക.
അതുകൊണ്ട് തന്നെ ആമയുടെ പ്രായത്തെക്കുറിച്ച് സംശയമുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.അതേ സമയം നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരത്തിലെ മൂന്നാമത്തെ ഭരണാധികാരിയായിരുന്ന ഇസാന്‍ ഒകുമോയഡെയാണ് ആമയെ കൊട്ടരത്തിലേക്ക് കൊണ്ടുവന്നത്. അന്ന് മുതല്‍ അലഗ്ബ കൊട്ടാരത്തില്‍ കഴിയുകയാണ് എന്നാണ് ഉടമസ്ഥരായ രാജകുടുംബം അവകാശപ്പെടുന്നത്.
അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് ആമ വിടപറഞ്ഞത്. ഇപ്പോഴത്തെ രാജാവ് കബിയസി അലഗ്ബയുമായി സമയം ചെലവഴിക്കാറുണ്ടെന്നും കൊട്ടാരത്തിന്റെ വക്താവ് പറഞ്ഞു. രണ്ട് ജോലിക്കാരുടെ സംരക്ഷണത്തില്‍ കൊട്ടാരത്തില്‍ കഴിഞ്ഞിരുന്ന അലഗ്ബയെ കാണാന്‍ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: World, News, Nigeria, Africa, King, Tortoise, Alagba, Visiters, Ogbomoso, Kabiyesi, Alagba, 344-Year-Old Tortoise Dies in Ogbomoso
Powered by Info News For You

Comments
Post a Comment