മാര്‍ക്ക് ദാനം; കെ ടി ജലീലിന്റെ വാദങ്ങള്‍ പൊളിച്ച് ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: (www.kvartha.com 17.10.2019) എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ ഷറഫുദ്ദീന്‍ സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി തന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു ജലീലിന്റെ വാദം.

എന്നാല്‍, സര്‍വകലാശാല ഉദ്യോഗസ്ഥരുമായും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും ഇയാള്‍ ആശയ വിനിമയം നടത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.

Jaleel denies involvement in MG University ‘marks donation’ row, Thiruvananthapuram, News, Politics, Education, Minister, Controversy, Kerala.

അതേസമയം, മാര്‍ക്ക് ദാന വിവാദത്തില്‍ താനോ തന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇടപെട്ടതിന് തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവ ഹാജരാക്കണമെന്നും മന്ത്രി വെല്ലുവിളിച്ചിരുന്നു. സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും മിനുട്സില്‍ ഒപ്പിട്ടു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

അദാലത്തില്‍ മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഉന്നയിച്ച ആരോപണം. ഇതിന് വിശദീകരണമായിട്ടാണ് മന്ത്രി ജലീല്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങില്‍ ആശംസ നടത്തിയ ശേഷം മടങ്ങിയെന്ന വിശദീകരണം നല്‍കിയിരുന്നത്.

എന്നാല്‍ ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് കാണിച്ചു തരാമോ? പങ്കെടുത്തവരുടെ പട്ടികയില്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പേരുണ്ടെങ്കിലും രേഖയില്‍ ഒപ്പിട്ടിട്ടില്ല. സര്‍വകലാശാലകളില്‍ വി സിമാരുടെ നേതൃത്വത്തില്‍ മൂന്നു മാസത്തിലൊരിക്കല്‍ നടത്തുന്ന അദാലത്തുകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ബി ടെക് പരീക്ഷയില്‍ മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ പി കെ ഹരികുമാര്‍ തുറന്നുസമ്മതിച്ചിരുന്നു. അദാലത്തിന് അതിന് അധികാരമില്ലെന്നാണ് സര്‍വകലാശാലയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയാണ് ഹരികുമാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jaleel denies involvement in MG University ‘marks donation’ row, Thiruvananthapuram, News, Politics, Education, Minister, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?