ചെങ്കള പി.എച്ച്.സിയുടെ കാഴ്ചദിന പരിപാടി ശ്രദ്ധേയമായി


ചെര്‍ക്കള (www.evisionnews.co): ചെങ്കള പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ലോക കാഴ്ചദിന പരിപാടി കെകെ പുറം മദ്രസയില്‍ ഡോ: മെയ്തീന്‍ ജാസര്‍ അലി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളെ അന്ധത നിവാരണത്തെ കുറിച്ചും വിഷന്‍ 2020ന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ കാഴ്ച പരിശോധന, പ്രമേഹ പരിശോധന എന്നിവ നടത്തി. ചെര്‍ക്കള ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ കുട്ടികള്‍ക്ക് കാഴ്ചദിന മുദ്രാവാക്യ രചന മത്സരവും നടത്തി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഫീസ് ഷാഫി സ്വാഗതം പറഞ്ഞു. ഒപ്‌ടോമെട്രിസ്റ്റ് കെ.എസ് ശശിലകല ക്ലാസെടുത്തു. കബീര്‍ ചെര്‍ക്കളം, സി.എം അബ്ദുല്ലകുഞ്ഞി, ജെ.പി.എച്ച്.എന്‍മാരായ പി.ടി ജലജ, കെ.വി നിഷ, എസ്. ആശ മോള്‍, ആശാപ്രവര്‍ത്തകരായ സി.വി ശ്രീജകുമാരി, കെ. ജയകുമാരി, പി. രോഹിണി, എസ്. ഭവാനി പ്രസംഗിച്ചു.















Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?