വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന യുവതിയെ കാണാതായി, പരാതി നല്‍കിയ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയതായി സൂചനകള്‍ പുറത്തുവന്നു, മൃതദേഹത്തിനായി പുഴയില്‍ പോലീസ് തിരച്ചില്‍
ചന്ദ്രഗിരി: (www.kasargodvartha.com 10.10.2019) കാസര്‍കോട് ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്ന് യുവതിയെ കൊന്ന് കെട്ടിതാഴ്ത്തിയതായി സൂചനകള്‍. യുവതിയെ കാണാതായിട്ട് 20 ദിവസമായിരിക്കുന്നു.
കഴിഞ്ഞ മാസം 19നും 20നും ഇടയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഷെല്‍വിന്‍ ജോണ്‍ പരാതി നല്‍കിയിരുന്നു. സപ്ലൈ ഓഫീസില്‍ ക്ലീനിംങ് ജോലിക്കാരിയായ പ്രമീളയെ(30) കാണാതായത്. ആലപ്പുഴ സ്വദേശിയായ പ്രമീള ഭര്‍ത്താവിന്റെ കൂടെ പന്നിപ്പാറയില്‍ വാടക കോട്ടോഴ്‌സില്‍ ആണ് താമസിച്ച് വന്നിരുന്നത്.
അതേ സമയം കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസ് ഷെല്‍വിനെ ചോദ്യം ചെയ്തിരുന്നു. യുവാവിന്റെ മൊഴിയിലെ വൈരുദ്ധ്യം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിക്കുകയായിരുന്നു.
മൃതദേഹത്തിനായി പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്ന് പുഴയില്‍ പരിശോധന നടത്തി വരികയാണ്. വിദ്യാനഗര്‍ സിഐ മനോജ്, കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ എസ്ഐ സന്തോഷ് കുമാര്‍, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Top-Headlines, kasaragod, Chandragiri-river, Missing, Police, Rental Quarters Living Woman Missing Young
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment