നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി; മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കി

നിലമ്പൂര്‍: (www.kvartha.com 18.10.2019) നിലമ്പൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ റദ്ദാക്കി. മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 536/ 2010 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ രൂപേഷിനേയും കൂട്ടാളി ശശിയേയും യുഎപിഎ ചാര്‍ജുകളില്‍ നിന്നും കുറ്റവിമുക്തരാക്കിയത്. ഇനി 153 ബി എന്ന ഒരു സെക്ഷന്‍ മാത്രമേ ഈ കേസില്‍ ബാക്കി നില്‍ക്കുന്നുള്ളൂ. കേസുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തോളമായി രൂപേഷ് ജയിലിലാണ്.

2013ല്‍ കര്‍ണാടക ബാഗമണ്ഡല പോലീസാണ് രൂപേഷിനെതിരെ ആദ്യമായി യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പശ്ചിമഘട്ടത്തിലെ മാവോവാദി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാഗമണ്ഡല പോലീസ് യുഎപിഎ ചുമത്തിയത്. ഈ കേസില്‍ കുടക് മടിക്കേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ യുഎപിഎ റദ്ദാക്കിയിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ രൂപേഷിനെതിരെ നിലനിന്നിരുന്ന മൂന്ന് യുഎപിഎ കേസുകള്‍ കഴിഞ്ഞ സെപ്തംബര്‍ 20ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, News, Maoist, Leader, UAPA, Accused, Case, Roopesh, Court revoke UAPA against maoist leader Roopesh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?