ഫേസ്ബുക്കില്‍ ന്യൂസ് വിഭാഗവും; ആദ്യഘട്ടത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചത് അമേരിക്കയില്‍
ന്യൂയോര്‍ക്ക്: (www.kvartha.com 26.10.2019) ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ ഇനി മുതല്‍ ന്യൂസ് വിഭാഗവും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ അമേരിക്കയിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയത്.
ഫേസ്ബുക്ക് മൊബൈല്‍ ആപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന 'ന്യൂസ് ടാബില്‍' പ്രവേശിച്ചാല്‍ തലക്കെട്ടുകള്‍ കാണാം. ഇവിടെ നിന്ന് ന്യൂസ് വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാം. ഫേസ്ബുക്കിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനിലാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വോള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ബസ്ഫീഡ് ന്യൂസ്, ബിസിനസ് ഇന്‍സൈഡര്‍, എന്‍ബിസി, യുഎസ്എ ടുഡേ, ലോസ് ആഞ്ചലസ് ടൈംസ് തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളുമായി സഹകരിച്ചാണ് സൊകര്യം ഒരുക്കിയത്. സേവനത്തിന് പ്രതിഫലമായി ഈ സ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; World, America, New York, News, Facebook, Media, Facebook revealed its News tab

Powered by Info News For You

Comments
Post a Comment