കശ്മീരിലെ തടവുകാര്‍ക്ക് ആദ്യമായി ഫോണ്‍ വിളിക്കാന്‍ സൗകര്യം; ആദ്യ വിളി കേരളത്തിലേക്ക്

ശ്രീനഗര്‍: (www.kvartha.com 04.10.2019) കശ്മീരിലെ തടവുകാര്‍ക്ക് ആദ്യമായി ഫോണ്‍ വിളിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയപ്പോള്‍ ആദ്യ വിളി വന്നത് കേരളത്തിലേക്ക്. മലയാളിയായ ജതനാണ് കേരളത്തിലുള്ള കുടുംബത്തെ വിളിച്ചത്.

നാലുവര്‍ഷത്തിനുശേഷമാണ് ജമ്മുവിലെ അംഭല്ല ജയിലില്‍നിന്ന് ജതന്‍ കേരളത്തിലേക്കുവിളിക്കുന്നത്. മറുതലയ്ക്കല്‍ ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോള്‍ വിട്ടുപിരിഞ്ഞ മകളും ജതന്റെ ശബ്ദംകേട്ട് വിതുമ്പി,


നാട്ടിലെ സ്വര്‍ണവ്യാപാരസ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്നതിനിടയിലാണ് മയക്കുമരുന്നു കേസില്‍ ജതന്‍ ജമ്മുവില്‍ അറസ്റ്റിലായത്. ജയിലില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി നാട്ടിലേക്കു വിളിക്കാന്‍ അവസരം ലഭിച്ചത് ജതനാണ്. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് തടവുകാര്‍ക്ക് ഫോണ്‍ വിളിക്കാന്‍ അവസരമൊരുങ്ങിയത്. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ഫോണ്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ പ്രളയകാലത്ത് കുടുംബത്തിന്റെ അവസ്ഥയെന്തെന്നറിയാതെ ഏറെ വിഷമിച്ചിരുന്നെന്നും നാളുകള്‍ക്കുശേഷം ഭാര്യയോടും മകളോടും സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജതന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Jammu, Kashmir, Srinagar, Prisoners, Jail, News, Phone call, Kerala, Kerala prisoner calls home as Amphalla jail becomes first in J&K to have inmate calling


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?