കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: (https://ift.tt/2OuAgN1) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൗക്കി കല്ലങ്കൈയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഉളിയത്തടുക്ക ജൈമാതാ സ്‌കൂളിന് സമിപത്തെ ഓട്ടോ ഡ്രൈവര്‍ റഫീഖ് - ആഇശ ദമ്പതികളുടെ മകന്‍ ഫയാസ് (20) ആണ് മരിച്ചത്. ഫയാസ് ഓടിച്ചിരുന്ന കെ എല്‍ 14 എസ് 3954 നമ്പര്‍ ബൈക്ക് എതിരെ വരികയായിരുന്നു കെ എല്‍ 14 ടി 6582 നമ്പര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഉളിയത്തടുക്കയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് ഫയാസ്. കടയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Accidental-Death, Chowki, Uliyathaduka, Youth died in Car-Bike accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?