ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം; പിന്നില്‍ മുസ്ലിങ്ങളല്ലെന്നും ബിജെപി നേതാക്കളാണെന്നും കമലേഷിന്റെ മാതാവ്
ലഖ്‌നൗ: (www.kvartha.com 20.10.2019) ഉത്തര്‍പ്രദേശില്‍ ഹിന്ദുസഭാ മുന്‍ നേതാവും ഹിന്ദുസമാജ് പാര്‍ട്ടി സ്ഥാപകനുമായ കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നില്‍ ബിജെപി നേതാക്കളാണെന്ന് കമലേഷിന്റെ മാതാവ്. തെറ്റായ പ്രതികളെയാണ് ഇപ്പോള്‍ പിടികൂടിയതെന്നും മകനെ വധിച്ചത് പ്രാദേശിക ബിജെപി നേതാവായ ശിവ് കുമാര്‍ ഗുപ്തയാണെന്നും തിവാരിയുടെ അമ്മ കുസും തിവാരി വെളിപ്പെടുത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ അവര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
പ്രദേശത്തെ ക്ഷേത്രത്തിന്റെ പ്രസിഡന്റായ ഗുപ്തയും തിവാരിയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. മാഫിയ നേതാവായ ഗുപ്തയില്‍ നിന്നും തിവാരിക്ക് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ തിവാരിയുടെ സുരക്ഷ വെട്ടിക്കുറച്ചു. സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെയും കോടതിയേയും സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുസും മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ കേസ് ഒതുക്കുകയാണ്. മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിച്ചില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട ബന്ധുക്കളെ പോലീസ് തല്ലിയെന്നും അവര്‍ വെളിപ്പെടുത്തി. പൊലീസ് പിടികൂടിയവരാണ് പിതാവിനെ കൊന്നതെന്ന് വിശ്വസിക്കുന്നില്ലെന്ന് കമലേഷ് തിവാരിയുടെ മകന്‍ സത്യം തിവാരിയും പ്രതികരിച്ചു.
കമലേഷ് തിവാരി കൊലപാതകക്കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് മൗലാന മൊഹ്‌സിന്‍ ഷെയ്ഖ്(24), റഷീദ് അഹമ്മദ് പഠാന്‍ (23), ഫൈസാന്‍(21). റഷീദ് പഠാന്‍ എന്നിവരും ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്ന് മുഹമ്മദ് മുഫ്തി നയീം, അന്‍വറുള്‍ ഹഖ് എന്നിവരുമാണ് അറസ്റ്റിലായത്.
2015ല്‍ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി നടത്തിയ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. ഇതാണ് കൊലതാകത്തിന് കാരണമായി സംശയിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരമാണ് 45കാരനായ കമലേഷ് തിവാരിയെ നകാ ഹിന്ദോള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഖുര്‍ശദ്ബാഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് കിട്ടിയ ഒരു മിഠായിപ്പൊതിയുടെ വിലാസം തിരക്കിയതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കമലേഷ് തിവാരിയുടെ ഭാര്യ നല്‍കിയ മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായെന്ന് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Lucknow, BJP, Leaders, Accused, In Twist to Tale, Kamlesh Tiwari’s Mother Accuses BJP Leader Shiv Kumar Gupta of Son's Murder

Powered by Info News For You

Comments
Post a Comment