എസ്ബിഐ എടിഎമ്മില്‍ കയറിയ ഉപഭോക്താവിന് ലഭിച്ചത് ചിതലരിച്ച നോട്ടുകള്‍; ഉത്തരവാദിത്തം ഇല്ലെന്ന് ബാങ്ക്; റിസര്‍വ് ബാങ്കില്‍ ചെന്ന് നോട്ടുകള്‍ മാറാന്‍ നിര്‍ദേശം

കൊല്ലം: (www.kvartha.com 27.10.2019) കൊല്ലം കടയ്ക്കലുള്ള എസ്ബിഐ എടിഎമ്മില്‍ നിന്നും ഉപഭോക്താവിന് ലഭിച്ചത് ചിതലരിച്ച നോട്ടുകളെന്ന് പരാതി. ലഭിച്ച നോട്ടുകള്‍ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ ബാങ്കിലേക്ക് പരാതിയുമായി ചെന്ന ഉഉപഭോക്താവിനെ സഹായിക്കാനാകില്ലെന്ന് പറഞ്ഞു പൊതു മേഖലാബാങ്ക് കൈയൊഴിഞ്ഞു. റിസര്‍വ് ബാങ്കില്‍ ചെന്ന് നോട്ടുകള്‍ മാറാന്‍ നിര്‍ദേശവും നല്‍കിയിരിക്കുകയാണ് ബാങ്ക് അധികൃതര്‍. കൊല്ലായി സ്വദേശി ലാലിക്കാണ് ബാങ്ക് എടിഎമ്മില്‍ നിന്നും പണി കിട്ടിയിരിക്കുന്നത്.


ആശുപത്രിയില്‍ അടയ്ക്കാനായാണ് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതെന്ന് ലാലി പറയുന്നു. രണ്ടായിരം രൂപയുടെ നാല് നോട്ടുകളാണ് പിന്‍വലിച്ചത്. ഇതില്‍ പകുതിയും ചിതല്‍ തിന്ന അവസ്ഥയിലാണ് കൈയില്‍ കിട്ടിയത്. മടത്തറയിലെ എസ്ബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച മറ്റൊരാള്‍ക്കും ചിതലരിച്ച നോട്ടുകളാണ് ലഭിച്ചത്.

Keywords: News, Kerala, ATM, Bank, Rupees, Kollam, SBI, hospital,  customer received scattered notes from sbi atm 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?