സൗദിയില്‍ തൊഴിലിടങ്ങളിലെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം; ജീവനക്കാരുടെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നിയമം പ്രാബല്യത്തില്‍

സൗദി: (www.kvartha.com 05.10.2019) സൗദിയില്‍ തൊഴിലിടങ്ങളിലെ ആക്രമണങ്ങളില്‍ നിന്ന് ജീവനക്കാര്‍ക്ക് സംരക്ഷണം. ജീവനക്കാരുടെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയമം ഈ മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയില്‍ പുതിയ നിയമപ്രകാരം ജോലിസ്ഥലത്ത് ജീവനക്കാരെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നത് കുറ്റകരമാണ്. എല്ലാവിധ ഭീഷണികളും ചൂഷണങ്ങളും വിവേചനങ്ങളും ജോലിസ്ഥലങ്ങളിലെ അതിക്രമങ്ങളായി പരിഗണിക്കും.

തൊഴിലിടങ്ങളിലെ ജീവനക്കാരുടെ സ്വകാര്യതയും സ്വാതന്ത്രവും അഭിമാനവും സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സൗദി തൊഴില്‍ മന്ത്രാലയം യുവാക്കളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പരിഷ്‌കരിച്ച നിയമത്തിന് അനുമതി നല്‍കി. ഇതോടെ തൊഴില്‍ വിപണിക്ക് കൂടുതല്‍ ഉണര്‍വ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Saudi Arabia, News, Gulf, World, Law, Labours, New labour law in Saudi

പുതിയ നിയമപ്രകാരം തൊഴില്‍ സമയത്തും അല്ലാത്തപ്പോഴും ജോലിയുടെ ഭാഗമായി ജീവനക്കാര്‍ക്കിടയിലുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതായും മന്ത്രാലയ വ്യക്താവ് അറിയിച്ചു. തൊഴില്‍ സ്ഥലത്തെ പീഡനത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi Arabia, News, Gulf, World, Law, Labours, New labour law in Saudi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?