എയര്‍ ഇന്ത്യ ഓര്‍മ്മയാകുന്നു; കടംതീര്‍ക്കാന്‍ കേന്ദ്രത്തിന്റെ കടുംകൈ

ന്യൂഡല്‍ഹി: (www.kvartha.com 19.10.2019) ഇന്ത്യയുടെ അഭിമാനമായ എയര്‍ ഇന്ത്യ ഓര്‍മ്മയാകുന്നു. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കടബാധ്യതയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം. ഓഹരി വില്പന കരാറില്‍ 'എയര്‍ ഇന്ത്യ' എന്ന പേര് നിലനിറുത്താനുള്ള നിബന്ധന ഉണ്ടാകില്ലെന്നാണ് സൂചന. ഇതോടെ ഓഹരികള്‍ സ്വന്തമാക്കുന്ന കമ്പനിക്ക് എയര്‍ ഇന്ത്യയ്ക്ക് പുതിയ പേരിടാന്‍ സാധിക്കും.

58,000 കോടി രൂപയോളം കടബാധ്യതയുള്ള എയര്‍ ഇന്ത്യ, 2012ല്‍ യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച രക്ഷാപാക്കേജിന്റെ ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എയര്‍ ഇന്ത്യ കൂടുതല്‍ ബാധ്യതയാകുന്നതിന് മുമ്പ് വിറ്റൊഴിവാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Air India, Central Government, Govt to soon invite bids for selling entire stake in Air India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?