ബിജെപിക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് കാറ്റില്‍ പറത്തുകയാണ് ജെജെപിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; (www.kvartha.com 26.10.2019) ഹരിയാനയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട ജെജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയ്‌ക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് കാറ്റില്‍ പറത്തുകയാണ് ജെജെപിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ദുഷ്യന്ത് ചൗതാലയുടേത് ബിജെപിയുടെ ബി ടീമാണെന്ന കാര്യം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

ബിജെപി അധികാരം നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ചിലപ്പോള്‍ രാജ്കുമാര്‍ സെയ്‌നിയും മറ്റ് ചിലപ്പോള്‍ ജെജെപി ലോക്ദളും അതിനുള്ള യന്ത്രപ്പാവകളായി മാറുകയാണെന്നും രണ്‍ദീപ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.


ജനങ്ങളോട് ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജെജെപി പത്ത് സീറ്റ് നേടിയത്. ബിജെപിയുമായി സഖ്യത്തിന് തയ്യാറാവില്ലെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തിരുന്നു. എന്നാല്‍ അധികാരത്തിനുവേണ്ടി ജെജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്കിനെ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം സംസ്ഥാനത്ത് വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പായി. ഹരിയാന ലോക്ഹിത് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഗോപാല്‍ ഖണ്ഡയുടെ നേൃത്വത്തില്‍ സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി അധികാരത്തിനടുത്തെത്തിയത്.

ഡെല്‍ഹിയില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുമായി ചര്‍ച്ച നടത്തിയ മനോഹര്‍ലാല്‍ ഖട്ടര്‍ ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. വെള്ളിയാഴ്ചയാണ് ബിജെപി നേതാവ് അനില്‍ ജെയിനിനൊപ്പം നഡ്ഡയെ വസതിയില്‍ എത്തി കണ്ടത്.

90 സീറ്റുകള്‍ ഉള്ള ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 40 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 31 ഉം. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. സ്വതന്ത്രരുടെയും മറ്റു രണ്ടു പേരുടെയും പിന്തുണയോടെ ബിജെപി അംഗബലം 48 ആകും. ജെജെപിക്ക് 10 സീറ്റുകളാണ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Politics, BJP, Congress, Election, JJP, 'B-team of BJP': Congress Slams Dushyant Chautala after Tie-up with Ruling Party in Haryana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?