സ്വകാര്യവല്‍ക്കരണം; പുതിയ വൈദ്യുതി നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നു, ഇനി വൈദ്യുതി ബില്‍ ഷോക്കടിപ്പിക്കും
ന്യൂഡെല്‍ഹി: (https://ift.tt/310nkRL) വൈദ്യുതി മേഖലയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ അനിയന്ത്രിത നിരക്ക് വര്‍ധനയ്ക്ക് വഴിവയ്ക്കുന്ന പുതിയ വൈദ്യുതി നിയമത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നു.
മത്സരവും കാര്യക്ഷമതയും വര്‍ധിപ്പിക്കാനെന്ന പേരില്‍ എല്ലാ സംസ്ഥാനത്തും മൂന്നോ നാലോ വൈദ്യുതിവിതരണ കമ്പനികള്‍ക്ക് അംഗീകാരം നല്‍കും. ലേലം വഴിയാണ് ഇവയ്ക്ക് ലൈസന്‍സ് നല്‍കുക.
2003 നുശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമാണ് വൈദ്യുതി രംഗത്ത് നടക്കുന്നത്.
ഒരു മെഗാവാട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങാം. മത്സരാധിഷ്ഠിതമായി നിരക്ക് നിശ്ചയിക്കും. വൈദ്യുതി ഉല്‍പ്പാദന-വിതരണമേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രണവും സബ്സിഡിയും പൂര്‍ണമായും ഒഴിവാക്കും.
ഇന്ധനലഭ്യതനോക്കി ഉല്‍പ്പാദനകേന്ദ്രങ്ങള്‍ എവിടെയും സ്ഥാപിക്കാം. ലൈസന്‍സ് ആവശ്യമില്ല. ദേശീയഗ്രിഡ് വഴി വൈദ്യുതി വില്‍ക്കാം.
കരട് നിയമം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ഊര്‍ജസഹമന്ത്രി ആര്‍ കെ സിങ് പറഞ്ഞു. എന്‍ടിപിസിക്ക് ഏത് ഉല്‍പ്പാദനകമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങി വിതരണം ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുകയാണ്.
വൈദ്യുതി മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കുന്നത് വഴി സ്വകാര്യകമ്പനികള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം വിട്ടുകൊടുത്തതുപോലെയാണ് ഇതും ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, New Delhi, Electricity, Central Government, Private sector, Petroleum, Diesel, Privatization; Central Government Formulating by New Power Law
Powered by Info News For You

Comments
Post a Comment