പശുക്കളെ തലയും കാലുകളും കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു; യുവാവിനെതിരെ പരാതി

മലപ്പുറം: (www.kvartha.com 18.10.2019) പശുക്കളെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൂന്നിയൂര്‍ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമില്‍ വളര്‍ത്തുന്ന രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരായാക്കിയതായി പരാതി ഉയര്‍ന്നത്. ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഫാമില്‍ വളര്‍ത്തുന്ന പശുക്കളെ യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരായാക്കിയതായി പരാതിയില്‍ പറയുന്നു. പശുക്കളെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായയില്‍ വൈക്കോലുകള്‍ നിറച്ചനിലയിലും കണ്ടെത്തിയതോടെയാണ് ഉടമകള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് മൃഗഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


ഫാമില്‍ നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയര്‍ന്നത്. സ്ലിപ്പ് ഇയാളുടേതായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവാവ് നാട്ടിലേക്ക് കടന്നതായാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, News, Abuse, Youth, Complaint, Police, Molested two cows; Complaint lodged against youth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?