ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദമ്പതികള്‍; സ്വന്തം കുഞ്ഞെന്ന സ്വപ്‌നമോഹത്തിന് സൂര്യ കാത്തിരിക്കുമ്പോള്‍ കാവലായി പങ്കാളി ഇഷാനും; അതെ അവര്‍ കാത്തിരിപ്പിലാണ്...

കൊച്ചി: (https://ift.tt/2pEYauM) അതെ അവര്‍ കാത്തിരിപ്പിലാണ്... മറ്റൊന്നിനും വേണ്ടിയല്ല ആ കാത്തിരിപ്പ് സ്വന്തമായൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ വേണ്ടിയാണത്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ ഇഷാനും സൂര്യയുമാണ് കാത്തിരിക്കുന്നത്. സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹവുമായി സൂര്യ സ്വപ്‌നം കാണുമ്പോള്‍ പങ്കാളിയുടെ സ്വപ്നത്തിനത്തെ ചേര്‍ത്ത് പിടിച്ച് ഇഷാനും കാവലിരിക്കുന്നു.

കുഞ്ഞിന് ജന്മം നല്‍കണമെന്ന ദൃഢനിശ്ചയം മറ്റു വെല്ലുവിളികളില്‍ നിന്നെല്ലാം ഈ ദമ്പതികളെ മുന്നോട്ട് നയിക്കുന്നു. അതിനെക്കുറിച്ച് സൂര്യയും ഇഷാനും ഒരു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് .

'ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ്. അത് എന്ത് തന്നെയായാലും ഇത്തരം ടെക്‌നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം'-സൂര്യ പറഞ്ഞു.

News, Kerala, Kochi, Coupels, Baby, Surgery, Trans Genders, Pregnant, Trans Genders Couple Surya And Ishaan

യൂട്രസ് ഒരു ട്രാന്‍സ്വുമണ്‍ സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയിലും സൂക്ഷിക്കണം.

എന്തൊക്കെയായാലും ലക്ഷ്യത്തിലേക്ക് ഏറെ ദൂരെയല്ല എന്ന പ്രതീക്ഷയില്‍ ഈ ദമ്പതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ അവരെ പോലെ തന്നെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ കാത്തിരിക്കുന്ന ഇവരുടെ കമ്മ്യൂണിറ്റിക്ക് കുറച്ചുക്കൂടി സന്തോഷം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kochi, Coupels, Baby, Surgery, Trans Genders, Pregnant, Trans Genders Couple Surya And Ishaan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?