കാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): കാപ്സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു കാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബ്ബാസ് മുഹമ്മദ്, അബ്ദുല്‍ ഹമീദ് എന്നിവരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റു ചെയ്തത്. ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിലെത്തിയതായിരുന്നു അബ്ബാസ്. ഒമാന്‍ എയര്‍ വിമാനത്തിലെത്തിയതായിരുന്നു ഹമീദ്. ഇരുവരില്‍ നിന്നും 950ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അസി. കമ്മീഷണര്‍ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ സി.സി ഹാന്‍സണ്‍, കെ. സുധീര്‍, ഇന്‍സ്‌പെക്ടര്‍മാരായ എം. ജയന്‍, എന്‍ വി നായിക്, നീല്‍കമല്‍, ജി. നരേഷ്, ശിവാനി, ഹെഡ് ഹവില്‍ദാര്‍മാരായ എം.എല്‍ രവീന്ദ്രന്‍, ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?