മോട്ടോര്‍ വാഹന നിയമലംഘനം; പോലീസ് പിഴ ഈടാക്കുന്നത് നിര്‍ത്തി

തിരുവനന്തപുരം: (www.kvartha.com 15.10.2019) മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് പോലീസ് താത്കാലികമായി നിര്‍ത്തി. നിലവില്‍ കോടതിയിലേക്കുള്ള ചെക്ക് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കുന്നത്. ഇതില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വകുപ്പ് മാത്രമെ രേഖപ്പെടുത്തു.

നിലവിലെ വാഹനപരിശോധന കര്‍ശനമായി തുടരുന്നുണ്ടെങ്കിലും പിഴത്തുക നേരിട്ട് പിരിക്കുന്നില്ല. കോടതിയിലേക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയാല്‍ പിഴ കോടതിയില്‍ അടയ്ക്കണം. കേന്ദ്രമോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി കുത്തനെ കൂട്ടിയ പിഴ നിരക്ക് കുറയ്ക്കുന്നതില്‍ അന്തിമതീരുമാനമുണ്ടാകുന്നത് വരെ ഈ നില തുടരും.


അതേസമയം വാഹനപരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും വാഹന ഉടമകളോട് മാന്യമായി പെരുമാറണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Police, Fine, Traffic Law, Violence, Traffic law violence; Police will not levy fine henceforth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?