ചെട്ടുംകുഴി സ്വദേശിയായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ: കൊലപാതകമെന്ന് സംശയം 

കാസർകോട് (www.evisionnews.co): യുവാവിനെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടുംകുഴി സ്വദേശി ഷാനവാസ്‌ എന്ന ഷൈൻ കുമാർ (32) ആണ് മരണപ്പെട്ടത്‌‌. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്. ഏതാനും വർഷങ്ങൾക്ക്‌ മുൻപാണ് ഷാനവാസും മാതാവും ഇസ്‌ലാം സ്വീകരിച്ചത്‌. സെപ്തംബർ 26നാണ് ഇയാളെ അവസാനമായി കണ്ടതെന്നും പിന്നീട്‌ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും നാട്ടുകാർ വ്യക്തമാക്കിഅന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്‌.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?