കൂടത്തായി കൂട്ടകൊലപാതകം: വ്യാജവില്‍പ്പത്രം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രദേശിക രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വനിതാ തഹസില്‍ദാറും റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് ജീവനക്കാരും നിരീക്ഷണത്തില്‍; ജോളി മകനെ ചതിച്ചതാണെന്ന് ഷാജുവിന്റെ പിതാവ് സക്കറിയ
കോഴിക്കോട്: (www.kvartha.com 07.10.2019) കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ വ്യാജവില്‍പ്പത്രം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രദേശിക രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വനിതാ തഹസില്‍ദാറും റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് ജീവനക്കാരും നിരീക്ഷണത്തില്‍. പ്രദേശിക സിപിഎം, മുസ്ലീംലീഗ്, കോണ്‍ഗ്രസ് നേതാക്കളും ഒരു വനിതാ തഹസില്‍ദാറും റവന്യൂ ഉദ്യോഗസ്ഥരും രണ്ട് പഞ്ചായത്ത് ജീവനക്കാരും അടക്കം ഏതാനും ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ തഹസില്‍ദാറുടെ ഭര്‍ത്താവ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനാണ്. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും കേസ് അട്ടിമറിക്കാനും ഇദ്ദേഹം ശ്രമം നടത്തിയതായും വിവരം പുറത്തുവരുന്നുണ്ട്. പരാതിക്കാരനായ റോജോയും റൂറല്‍ എസ്പി കെ ജി സൈമണും കൃത്യസമയത്ത് നടത്തിയ ഇടപെടലാണ് ഈ അട്ടിമറി നീക്കം പൊളിച്ചത്. ജോളിയുമായി ഇടപാടുകള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, ജോളിയെ തള്ളിപ്പറഞ്ഞ് ഷാജുവിന്റെ പിതാവ് സക്കറിയ രംഗത്തെത്തി. മകന്‍ നിരപരാധിയാണെന്നും ജോളി മകനെ ചതിക്കുകയായിരുന്നുവെന്നുമാണ് സക്കറിയയുടെ വാദം. ജോളിയാണ് ഷാജുവുമായുള്ള വിവാഹത്തിന് നിര്‍ബന്ധം പിടിച്ചത്. അത് ജോളിയുടെ പിതാവ് തന്നെ പറഞ്ഞിട്ടുണ്ട്. വിവാഹക്കാര്യം സിലിയുടെ സഹോദരനാണ് വീട്ടില്‍ വന്ന് പറഞ്ഞത്. സിലി മരിച്ച് ആറു മാസം കഴിഞ്ഞാണിത്. ജോളിയുടെ പെരുമാറ്റത്തില്‍ അന്ന് സംശയമൊന്നും തോന്നിയിരുന്നില്ല. സക്കറിയ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, News, Kerala, Crime, Notice, Crime Branch, Koodathayi chain murders: Political leaders, Revenue officials and Panchayat employees are under observation

Powered by Info News For You

Comments
Post a Comment