സഹോദരങ്ങള്‍ ചേര്‍ന്ന് കുരങ്ങിനെ വെടിവെച്ച് കൊന്നു; ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ചുവെന്നാരോപിച്ച് പ്രതിഷേധം ശക്തം, ഷാംലി ജില്ല പോലീസ് കാവലില്‍
ഷാംലി: (https://ift.tt/358poKI) മുസ്ലീം സഹോദരങ്ങള്‍ ചേര്‍ന്ന് കുരങ്ങിനെ വെടിവെച്ച് കൊന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ വന്‍ സുരക്ഷയൊരുക്കി പോലീസ്. ഒരു യുവാവും ഇയാളുടെ രണ്ട് സഹോദരങ്ങളും ചേര്‍ന്നാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
ആസിഫ്, ഹഫീസ്, അനീസ് എന്നീ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്നാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. മുതുകത്ത് വെടിയേറ്റ കുരങ്ങന്‍ അധികം താമസിയാതെ തന്നെ ചത്തു.
എന്നാല്‍ ഇവരുടെ പ്രവര്‍ത്തി കുരങ്ങുകള്‍ ഹനുമാന്റെ പ്രതിരൂപമെന്ന ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ചു എന്ന പ്രചാരണം ഉണ്ടായി. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്.
വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കുരങ്ങന്റെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വാര്‍ത്ത പ്രചരിച്ചതോടെ ഗ്രാമവാസികള്‍ ഒന്നടങ്കം രോഷാകുലരാവുകയും പ്രതിഷേധം ശക്തമാവുകയുമായിരുന്നു. കുരങ്ങിനെ കൊന്ന വാര്‍ത്തയറിഞ്ഞതോടെ പ്രാദേശിക ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കുരങ്ങനെ വെടിവച്ചവര്‍, മൃതശരീരത്തില്‍ പ്രകോപനം ഉളവാക്കുന്ന ചിഹ്നങ്ങളും പതിപ്പിച്ചുവെന്നാണ് ബജ്‌റംഗ്ദളിന്റെ ആരോപണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേതുടര്‍ന്ന് സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതോടെ സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ച് ജില്ലയില്‍ കനത്ത സുരക്ഷയൊരുക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ആസിഫ്, ഹഫീസ്, അനീസ് എന്നീ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്നാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. മുതുകത്ത് വെടിയേറ്റ കുരങ്ങന്‍ അധികം താമസിയാതെ തന്നെ ചത്തു.
എന്നാല്‍ ഇവരുടെ പ്രവര്‍ത്തി കുരങ്ങുകള്‍ ഹനുമാന്റെ പ്രതിരൂപമെന്ന ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ചു എന്ന പ്രചാരണം ഉണ്ടായി. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്.
വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കുരങ്ങന്റെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വാര്‍ത്ത പ്രചരിച്ചതോടെ ഗ്രാമവാസികള്‍ ഒന്നടങ്കം രോഷാകുലരാവുകയും പ്രതിഷേധം ശക്തമാവുകയുമായിരുന്നു. കുരങ്ങിനെ കൊന്ന വാര്‍ത്തയറിഞ്ഞതോടെ പ്രാദേശിക ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കുരങ്ങനെ വെടിവച്ചവര്‍, മൃതശരീരത്തില്‍ പ്രകോപനം ഉളവാക്കുന്ന ചിഹ്നങ്ങളും പതിപ്പിച്ചുവെന്നാണ് ബജ്‌റംഗ്ദളിന്റെ ആരോപണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേതുടര്‍ന്ന് സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതോടെ സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ച് ജില്ലയില്‍ കനത്ത സുരക്ഷയൊരുക്കി.
Keywords: News, National, India, Uttar Pradesh, Monkey, Brothers, Police, Protection, Killed, FIR, Brothers Shot and Killed by a Monkey; Shamli Ddistrict in the Police Protection
Powered by Info News For You

Comments
Post a Comment