സിപിഎം നേതാവിനെ കാട്ടാന ആക്രമിച്ച് കൊന്നു

മാനന്തവാടി: (www.kvartha.com 16.10.2019) വയനാട് സിപിഎം നേതാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. തിരുനെല്ലിയിലെ അപ്പപ്പാറയിലാണ് സംഭവം. തോട്ടം തൊഴിലാളിയും സിപിഎം നേതാവുമായ കെസി മണി(44) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച്ച രാവിലെ ആറു മണിയോടെയാണ് സംഭവം. അപ്പപ്പാറ മരിയ വിന്റര്‍ ഗാര്‍ഡനിലെ നൈറ്റ് വാച്ചറായ മണി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കാട്ടാന ആക്രമിച്ചത്. മണിയുടെ കരച്ചില്‍ കേട്ട് പാന്റ് എന്റര്‍പ്രൈസസ് തോട്ടത്തിലെ ജീവനക്കാരും പ്രദേശവാസികളും എത്തിയപ്പോഴാണ് മണിയെ സാരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. ഉടന്‍ അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.


സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റുമായിരുന്നു. ഡിവൈഎഫ്‌ഐ തിരുനെല്ലി മേഖലാ സെക്രട്ടറി, മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. പിന്നീട് ഫോറസ്റ്റ് അധികൃതരുമായും ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയെ തുര്‍ന്ന് സമരം ഒത്തുതീര്‍പ്പായി മണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. അടിയന്തര ധനസഹായമായി 10,000 രൂപ ഉടന്‍ കൈമാറും. ഭാര്യയ്ക്ക് ഉടന്‍ താത്കാലിക ജോലി ഉറപ്പാക്കാനും ധാരണയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, News, CPM, Leader, Elephant attack, Death, Elephant killed CPM Leader in Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?