എം എ നിഷാദിന്റെ സസ്‌പെന്‍സ് ത്രില്ലര്‍ 'തെളിവ്'; ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഓഡിയോ റിലീസ് നിര്‍വഹിച്ചു
തിരുവനന്തപുരം:(www.kvartha.com 14.10.2019) എം എ നിഷാദ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ തെളിവിന്റെ ഓഡിയോ പ്രകാശനം നടന്നു. ചാക്ക മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് തെളിവിന്റെ ഓഡിയോ സിഡി റിലീസ് ചെയ്തു. എം എ നിഷാദ്, നിര്‍മാതാവ് പ്രേംകുമാര്‍, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, ഗാനരചയിതാവ് പ്രഭാ വര്‍മ്മ, നടന്‍ മണിയന്‍പിള്ള രാജു, സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍, ഗായിക വര്‍ഷ ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തെളിവിലെ നായികയായ ആശാ ശരത്തിന്റെ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാള സിനിമയില്‍ നിരവധിയാണെന്ന് ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. സംവിധായകന്‍ എം എ നിഷാദിന്റെ പിതാവ് മൊയ്തീന്‍ കുട്ടിയുമായും, ചിത്രത്തിലെ പുതുമുഖ അഭിനേതാവ് മൊഹസിന്‍ യാസിന്റെ പിതാവ് മുഹമ്മദ് യാസിനുമായും തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള കാര്യം അദ്ദേഹം അനുസ്മരിച്ചു.

കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലസംഗീതം ചിത്രത്തിന്റെ സവിശേഷതയാണെന്ന് എം എ നിഷാദ് പറഞ്ഞു. എം ജയചന്ദ്രനാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നെടുമുടി വേണുവിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഒരു നാടന്‍പാട്ട് ഉള്‍പ്പെടെ മൂന്ന് ഗാനങ്ങളാണ് തെളിവിലുള്ളത്.
ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒക്‌ടോബര്‍ 18ന് തിയറ്ററുകളിലെത്തുന്ന തെളിവില്‍ ലാല്‍, ആശാ ശരത്ത് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
SUMMARY: Jail DGP and music aficionado Shri. Rishiraj Singh IPS graced the audio launch of Director M.A. Nishad's suspense thriller 'Thelivu' held at Thiruvanathapuram's Mall of Travancore today. Script writer Cherian Kalpakavadi, producer Premkumar, actor Maniyanpilla Raju, singer and music director Kallara Gopan, lyricist Prabha Varma, singer Varsha Haridas and other cast and crew of the movie were present for the event.
Keywords: film, Kerala, Thiruvananthapuram, News DGP Rishiraj Singh releases 'Thelivu' music CD.

Powered by Info News For You

Comments
Post a Comment