മഞ്ചേശ്വരത്ത് മുസ്ലിം സംഘടനകളുടെ പിന്തുണ യു.ഡി.എഫിന്


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം സംഘടനകളുടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക്. കഴിഞ്ഞ ദിവസം ഉപ്പളയില്‍ ചേര്‍ന്ന മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസിയാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പുവരുത്താന്‍ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്തിയെ വിജയിപ്പിക്കുക എന്നതാണ് പാര്‍ട്ടി നിലപാടെന്നും മജീദ് ഫൈസി വ്യക്തമാക്കിയിരുന്നു. 

നേരത്തെ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന തലത്തില്‍തന്നെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പര്യടനത്തിലും മറ്റും സജീവമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി.

മഞ്ചേശ്വരത്ത് സമസ്ത ഇ.കെ- എ.പി വിഭാഗം, പി.ഡി.പി, ജമാഅത്ത് ഇസ്ലാമി എന്നിവയുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ്. വോട്ടെടുപ്പിലും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ യു.ഡി.എഫിന് സാധിച്ചാല്‍ വലിയ ഭൂരിപക്ഷം നേടാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അതേസമയം ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായ കാലപങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. എല്‍.ഡി.എഫ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നാണ് പുറത്തുവരുന്ന സര്‍വെ റിപ്പോര്‍ട്ടുകളും മറ്റു വിലയിരുത്തലുകളും സൂചിപ്പിക്കുന്നത്. പത്തായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് അങ്കത്തട്ടില്‍ മുന്നോട്ടുപോകുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?