ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന കേസ്; ആറുപ്രതികള്‍ തുമ്പ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
തിരുവനന്തപുരം: (https://ift.tt/2MRuSRC) ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ തുമ്പ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ശിവപ്രതാപ്, ജയദേവന്‍, അനുലാല്‍, വിനീഷ്, റിജു, റഫീന്‍ ഖാന്‍ എന്നീ പ്രതികളാണ് കീഴടങ്ങിയത്.
വലത് കൈയും ഇടതുപാദവും വെട്ടിമാറ്റിയ നിലയില്‍ ശനിയാഴ്ച അര്‍ധരാത്രിയിലാണ് ഓട്ടോ ഡ്രൈവറായ പേട്ട താഴശ്ശേരി വയലില്‍വീട്ടില്‍ വിപിനെ(36) ആനയറയില്‍ വെട്ടിപരിക്കേല്‍പ്പിച്ചനിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്.
ഇരുള്‍മൂടിയ പ്രദേശമായതിനാല്‍ സംഭവം നടന്ന് അല്പനേരം കഴിഞ്ഞാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് വിപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വഴിയില്‍ രക്തംവാര്‍ന്ന് കിടന്ന ഇയാളെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന അനൂപ് എന്നയാളെ തലയ്ക്കടിച്ചു കൊന്ന കേസില്‍ പ്രതിയാണ് വിപിന്‍. ഇക്കാരണത്താലുള്ള വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ശിവപ്രതാപ്, ജയദേവന്‍, അനുലാല്‍, വിനീഷ്, റിജു, റഫീന്‍ ഖാന്‍ എന്നീ പ്രതികളാണ് കീഴടങ്ങിയത്.
വലത് കൈയും ഇടതുപാദവും വെട്ടിമാറ്റിയ നിലയില്‍ ശനിയാഴ്ച അര്‍ധരാത്രിയിലാണ് ഓട്ടോ ഡ്രൈവറായ പേട്ട താഴശ്ശേരി വയലില്‍വീട്ടില്‍ വിപിനെ(36) ആനയറയില്‍ വെട്ടിപരിക്കേല്‍പ്പിച്ചനിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്.
ഇരുള്‍മൂടിയ പ്രദേശമായതിനാല്‍ സംഭവം നടന്ന് അല്പനേരം കഴിഞ്ഞാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് വിപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വഴിയില്‍ രക്തംവാര്‍ന്ന് കിടന്ന ഇയാളെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന അനൂപ് എന്നയാളെ തലയ്ക്കടിച്ചു കൊന്ന കേസില്‍ പ്രതിയാണ് വിപിന്‍. ഇക്കാരണത്താലുള്ള വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
Keywords: News, Kerala, Thiruvananthapuram, Auto Driver, Hacked to death, Police, Surrender, Accused, hospital, Auto Driver Hacked to Death, Six Accused Surrendered
Powered by Info News For You

Comments
Post a Comment