ദുരൂഹസാഹചര്യത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു: വിഷം ഉള്ളില്‍ ചെന്നതാണെന്ന് ഡോക്ടര്‍മാര്‍


കാസര്‍കോട് (www.evisionnews.co): പിഞ്ചുകുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പെരുമ്പളക്കടവ് റോഡില്‍ വാടക ക്വാര്‍ട്ടേഴ്സിലെ റുമൈസ- റഹ്മാന്‍ ദമ്പതികളുടെ മകള്‍ മിസ്ബ (രണ്ടുവയസ്) യാണ് മംഗളൂരു ആശുപത്രിയില്‍ മരിച്ചത്. അതേസമയം മാതാവ് റുമൈസയും അബോധാവസ്ഥയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് വിഷം നല്‍കിയതായി ഡോക്ടര്‍മാര്‍ സംശയം പറയുന്നു. സംഭവത്തില്‍ റുമൈസയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

റുമൈസയുടെ ഭര്‍ത്താവ് കുറച്ചുനാളുകളായി പിണങ്ങി കഴിയുകയാണ്. പെരുമ്പളക്കടവിലെ ക്വാര്‍ട്ടേഴ്സില്‍ റുമൈസയും മാതാവും റുമൈസയുടെ രണ്ട് വയസുള്ള മകളും മാത്രമാണ് താമസം. രണ്ട് ദിവസം മുമ്പ് കുഞ്ഞ് ഛര്‍ദിക്കുന്ന ശബ്ദം കേട്ട് റുമൈസയുടെ മുറിയില്‍ ചെന്നപ്പോള്‍ കുഞ്ഞ് കട്ടിലില്‍ നിന്നും വീണതായി റുമൈസ മാതാവിനോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടിലെത്തുകയും ചെയ്തു.

അതിശക്തമായ ചര്‍ദിയെ തുടര്‍ന്ന് കുഞ്ഞിനെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും അവശനിലിലായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റി. കുഞ്ഞിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?