ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു: കേരളത്തിലും പ്രവര്‍ത്തനത്തെ ബാധിക്കും



ദേശീയം (www.evisionnews.co): ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന 24മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. കേരളത്തിലും ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചേക്കും. ബാങ്കുകളുടെ ലയനം, സ്വകാര്യവത്കരണം അടക്കം നയങ്ങളില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനുമാണ് പണിമുടക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. സ്വകാര്യമേഖലയിലുള്ള ബാങ്കുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. രാജ്യത്ത് ബാങ്കിംഗ് സേവനം തടസപ്പെടാനിടയുണ്ടെന്ന് വിവിധ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ആറുമുതല്‍ നാളെ രാവിലെ ആറുവരെ പണിമുടക്കാനാണ് സംഘടനകളുടെ ആഹ്വാനം. അതേസമയം പ്രവര്‍ത്തനം മുടങ്ങില്ലെന്നും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നുമാണ് എസ്ബിഐ അടക്കം പ്രമുഖ ബാങ്കുകള്‍ അറിയിച്ചിട്ടുള്ളത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?